
ആരോഗ്യ ഇൻഷുറൻസിന്‍റെ കാര്യത്തില്‍ സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്. ആരോഗ്യ ഇൻഷുറൻസ് എടുക്കുന്ന ഘട്ടത്തില്‍ മദ്യപാനശീലം വെളിപ്പെടുത്തണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ഇനി മദ്യപാന ശീലം മറച്ചുവെച്ചാണ് ആരോഗ്യ ഇൻഷുറൻസ് എടുക്കുന്നതെങ്കില്‍ മദ്യപാനവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്ക് തുക ലഭിക്കാൻ അർഹതയില്ലെന്നും സുപ്രീംകോടതി ഉത്തരവില്‍ വിവരിച്ചു. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എല്‍ ഐ സി) യുടെ അപ്പീല്‍ അനുവദിച്ചാണ് കോടതി ഉത്തരവ്. ജസ്റ്റിസ് വിക്രംനാഥ് , സന്ദീപ് മേത്ത എന്നിവർ അടങ്ങിയ ബെഞ്ചാണ് ആരോഗ്യ ഇൻഷുറൻസിന്‍റെ കാര്യത്തില്‍ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group