മുംബൈയില്‍ ബിസിനസുകാരിയെ തോക്കിൻമുനയില്‍ നിർത്തി നഗ്നയാക്കി വീഡിയോ പകർത്തിയതായും പുറത്തു പറഞ്ഞാല്‍ ഫോട്ടോകളും വീഡിയോകളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതി. ഫ്രാങ്കോ-ഇന്ത്യൻ ഫാർമസ്യൂട്ടിക്കല്‍സിന്റെ മാനേജിംഗ് ഡയറക്ടറും സ്ഥാപക അംഗവുമായ ജോയ് ജോണ്‍ പാസ്കല്‍ പോസ്റ്റിനെതിരെയാണ് യുവതി മുംബൈ പൊലീസില്‍ നല്‍കിയ പരാതി.
51 കാരിയായ ബിസിനസുകാരിയെ, ജോയ് ജോണ്‍ പാസ്കല്‍ പോസ്റ്റ് ഒരു മീറ്റിംഗിനെന്ന വ്യാജേന ഫ്രാങ്കോ-ഇന്ത്യൻ ഫാർമസ്യൂട്ടിക്കല്‍സിന്റെ (എഫ്‌ഐപിപിഎല്‍) ഓഫീസിലേക്ക് ക്ഷണിച്ചു. അവിടെവെച്ച്, അവരെ പീഡിപ്പിക്കുകയും തോക്കിൻമുനയില്‍ നിർത്തി വസ്ത്രങ്ങള്‍ അഴിക്കാൻ നിർബന്ധിക്കുകയും ചെയ്തുവെന്ന് പറയുന്നു.
സ്ത്രീയെ അസഭ്യം പറയുകയും നഗ്ന വീഡിയോകളും ഫോട്ടോകളും പകർത്തുകയും ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ അവ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.യുവതി മുംബൈ പോലീസില്‍ പരാതി നല്‍കുകയും പോസ്റ്റിനും മറ്റ് അഞ്ച് പേർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ലൈംഗിക പീഡനം, ആക്രമണം, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇരയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പ്രതിയുടെ പങ്ക് അന്വേഷിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.







