മദ്യലഹരിയില്‍ ക്ഷേത്രത്തിനുള്ളില്‍ യുവാവിന്റെ പരാക്രമം. സ്വന്തം കുടുംബാംഗമായ യുവാവിന് നേരെ അതിക്രമം നടത്തുകയും ക്ഷേത്രത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ചിങ്ങോലി ആയിക്കാട് പറവടക്കതില്‍ കുടുംബക്ഷേത്രത്തിലാണ് ദിനേശ് എന്ന യുവാവ് മദ്യലഹരിയില്‍ അതിക്രമം നടത്തിയത്.
കഴിഞ്ഞ ദിവസം രാത്രി 6.30 ന് ക്ഷേത്രത്തില്‍ പന്ത്രണ്ട് വിളക്ക് ചടങ്ങ് നടന്നു വരുമ്ബോഴായിരുന്നു സംഭവം. വടിയുമായി ക്ഷേത്ര മതില്‍ ചാടിക്കടന്ന് മൈക്ക് സെറ്റ് ഓഫാക്കുകയും ക്ഷേത്രത്തിലെ ഫ്യൂസ് ഊരി മാറ്റുകയും ചെയ്തു. തുടർന്ന് ബന്ധുക്കളെ ആക്രമിച്ച ശേഷം സർപ്പക്കാവിലെ മണിനാഗ വിഗ്രഹമെടുത്ത് സമീപമുള്ള പറമ്ബിലേക്ക് വലിച്ചെറിഞ്ഞു.
പിന്നീട് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന വീട്ടില്‍ കടന്നുചെന്ന് പ്രായമുള്ള ദമ്ബതികളെ ദേഹോപദ്രവം ഏല്പിച്ചു. പ്രതിയുടെ ബന്ധുവായ സ്ത്രീയുടെ മൊഴിപ്രകാരം കരീലക്കുളങ്ങര പൊലീസ് കേസെടുത്തിട്ടുണ്ട്.





