പിവി അൻവർ തദേശ തെരഞ്ഞെടുപ്പിന് മുമ്ബ് യുഡിഎഫിനൊപ്പമുണ്ടാകുമെന്ന് പാണക്കാട് സാദിഖലി തങ്ങള്‍. യുഡിഎഫ് പ്രവേശനം അൻവറിന്റെ നിലനില്‍പ്പിന് ആവശ്യമാണെന്നും യുഡിഎഫുമായി ധാരണയായി കഴിഞ്ഞാല്‍ പ്രഖ്യാപിച്ച ടിഎംസി സ്ഥാനാർത്ഥികളെ അൻവർ പിൻവലിക്കുമെന്നും പാണക്കാട് സാദിഖ് അലി തങ്ങള്‍ വ്യക്തമാക്കി. അസോസിയേറ്റ് മെമ്ബറായാകുമോ പ്രവേശനമെന്ന് മുന്നണി തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോണ്‍ഗ്രസ്-ലീഗ് ഐക്യം യുഡിഫിൻ്റെ നിലനില്‍പ്പിന് തന്നെ ആവശ്യമാണ്. അത് മനസ്സിലാക്കി ഒറ്റക്കെട്ടായി മുന്നോട്ടു പോകും. കോണ്‍ഗ്രസിലെ മുതിർന്ന നേതാക്കള്‍ക്കിടയില്‍ നിലനില്‍ക്കുന്ന തർക്കം അവസാനിപ്പിക്കാൻ ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. അവർ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. തർക്കങ്ങള്‍ തെരഞ്ഞെടുപ്പ് സമയത്ത് മാറ്റിവെക്കണം. ലീഗ് നിരന്തരം ഇത് ആവശ്യപ്പെടുന്നുണ്ട്. കോണ്‍ഗ്രസ് യോജിച്ചു തീരുമാനങ്ങളിലേക്ക് എത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുന്നണിക്ക് കരുത്ത് വർദ്ധിപ്പിക്കുവാനും കോൺഗ്രസിനുള്ളിലെ നേതൃത്വ ഭിന്നതകൾ അവസാനിപ്പിക്കുവാനും ലീഗിൻറെ ഭാഗത്തുനിന്ന് നിർണായ നീക്കങ്ങളാണ് ഉണ്ടാകുന്നത്. വിഷയങ്ങളിൽ കോൺഗ്രസ് ഹൈക്കമാന്റിന്റെ ഇടപെടൽ ഉറപ്പുവരുത്തുവാനും ലീഗ് നീക്കങ്ങൾ നടത്തിയിരുന്നു. 2026ൽ തിരിച്ചടി ഉണ്ടായാൽ രാഷ്ട്രീയ നിലപാടിൽ പുനരാലോചന വരുമെന്ന് സന്ദേശവും മുസ്ലിം ലീഗ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന് നൽകിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക