അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും വൈറലായ താരമാണ് നടിയാണ് ഗിരിജാ ഓക്ക്. നീല സാരിയണിഞ്ഞ സ്ത്രീ എന്ന പേരിലാണ് ഗിരിജയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായത്.ഇപ്പോഴിതാ ആരോ മോര്‍ഫ് ചെയ്ത് എഐ ഉപയോഗിച്ച് നിര്‍മിച്ച തന്റെ അശ്ലീലചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയാണെന്ന് ഗിരിജ.
”കഴിഞ്ഞ മൂന്ന് ദിവസമായി സോഷ്യല്‍ മീഡിയയില്‍ സംഭവിക്കുന്നത് തീര്‍ത്തു ഭ്രാന്തമായ കാര്യങ്ങളാണ്. ഒരേസമയം ഇത് അടിപൊളിയും ഭ്രാന്തുമാണ്. പൊടുന്നനെയാണ് എനിക്ക് വലിയ ശ്രദ്ധ ലഭിക്കുന്നത്. ഇതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞാന്‍ ഇപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കുകയാണ്.” -ഗിരിജ പറഞ്ഞു. തുടര്‍ന്നാണ് തന്റെ ദുരനുഭവം താരം പറഞ്ഞത്.
‘എന്റേതെന്ന പേരില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ എല്ലാമൊന്നും അത്ര നിരുപദ്രവകരമല്ല. അതില്‍ ചിലത് എഐ ഉപയോഗിച്ച് മോര്‍ഫ് ചെയ്ത ചിത്രങ്ങളാണ്. അവര്‍ എന്നെ ലൈംഗികവത്കരിച്ചു. എന്നെ ഉപഭോഗവസ്തുവാക്കി. ഇതെന്നെ വളരെ ആശങ്കപ്പെടുത്തുന്നു.’ -ഗിരിജാ ഓക്ക് തുടര്‍ന്നു. ‘ഈ ഡിജിറ്റല്‍ യുഗത്തില്‍ ജീവിക്കുന്നയാളാണ് ഞാനും. സോഷ്യല്‍ മീഡിയ സ്വയം ഉപയോഗിക്കുന്നയാളാണ്. എന്തെങ്കിലുമൊരു കാര്യം വൈറലാകുമ്ബോള്‍ അവിടെ കാര്യങ്ങള്‍ എങ്ങനെയാണ് നടക്കുന്നത് എന്നതിനെ കുറിച്ച് പൂര്‍ണ ബോധവതിയാണ്. ആളുകള്‍ നിങ്ങളുടെ പോസ്റ്റ് തുറക്കുകയും ലൈക്ക് ചെയ്യുകയുമെല്ലാം തുടരുന്നിടത്തോളം കാലം ഇത്തരം ചിത്രങ്ങള്‍ സൃഷ്ടിക്കപ്പെടുകയും പ്രചരിക്കപ്പെടുകയും ചെയ്യും.’
‘ഈ ഗെയിം എങ്ങനെയാണ് കളിക്കപ്പെടുന്നത് എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഈ ഗെയിമിന് നിയമങ്ങളൊന്നുമില്ല എന്നത് എന്നെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ഇതില്‍ അനുവദനീയമല്ലാത്തതായി ഒന്നുമില്ല. 12 വയസുള്ള മകനുണ്ട് എനിക്ക്. അവന്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നില്ല. വളര്‍ന്ന് വലുതാകുമ്ബോള്‍ ഈ ചിത്രങ്ങളെല്ലാം അവന് കാണാന്‍ സാധിക്കും. കാരണം ഇപ്പോള്‍ പ്രചരിക്കപ്പെടുന്ന ചിത്രങ്ങള്‍ എക്കാലവും ഇന്റര്‍നെറ്റിലുണ്ടാകും.’ -ഗിരിജ തുടര്‍ന്നു.





