മെഗാ ക്ലിയറൻസ് ഓഫർ വില്‍പ്പനയുമായി ലുലു. ലുലു ഫാഷൻ സ്റ്റോറിലെ ഓണ്‍ ബ്രാൻഡ് ഒരുക്കുന്ന ഓഫർ വില്‍പ്പന വഴി കിഡ്സ്, ലേഡീസ്, ജെൻസ് ഉള്‍പ്പടെ എല്ലാ വിഭാഗത്തിലുമുള്ളവരുടെ ഇഷ്ട വസ്ത്രങ്ങള്‍ മികച്ച വിലക്കുറവില്‍ സ്വന്തമാകാം. ബൈ വണ്‍ ഗെറ്റ് വണ്‍ ഓഫർ, പിക്ക് ഫൈവ് പേ ടു ഓഫറുകളും വില്‍പ്പനയുടെ ആകർഷണമാണ്.
ഏതെങ്കിലും ഒരു തുണിത്തരം എടുത്താല്‍ ഒരെണ്ണം സൗജന്യമായി ബൈ വണ്‍ ഗെറ്റ് വണ്‍ ഓഫറിലൂടെ വാങ്ങാം. പിക്ക് ഫൈവ് പേ ടൂവിലൂടെ ഉപഭോക്താക്കള്‍ തിരഞ്ഞെടുക്കുന്ന അഞ്ച് വസ്ത്രങ്ങളില്‍ രണ്ടെണ്ണത്തിന്റെ മാത്രം വില നല്‍കി അഞ്ച് വസ്ത്രങ്ങള്‍ സ്വന്തമാക്കാൻ സാധിക്കും. നവംബർ ഒന്നിന് ആരംഭിച്ച ക്ലിയറൻസ് സെയില്‍ ഈ മാസം 30 വരെ നീണ്ട് നില്‍ക്കും. ലുലുമാളിലെ എൻട്രൻസ് രണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് വില്‍പ്പന നടക്കുന്നത്.
സീ ഫുഡ് ഫെസ്റ്റ് സമാപിച്ചു: സമുദ്ര വിഭവങ്ങളുടെ രുചിക്കൂട്ടൊരുക്കിയ സീ ഫുഡ് ഫെസ്റ്റ് സമാനിച്ചു. നൂറിലധികം സമുദ്രോത്പന്നങ്ങള്‍ക്കൊപ്പം 41- ലധികം സമുദ്രവിഭവളുമായി എത്തിയ ഫെസ്റ്റില്‍ വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്. 41ല്‍ പരം മത്സ്യ വിഭവങ്ങളുടെ പ്രത്യേക കൗണ്ടറുകളായിരുന്നു ഫെസ്റ്റില്‍ ഉണ്ടായിരുന്നത്. ലുലുവിലെ ഷെഫുമാരുടെ നേതൃത്വത്തിലായിരന്നു സ്വാദിഷ്ടമായ രുചിക്കൂട്ടുകള്‍ സീ ഫുഡ് ഫെസ്റ്റിവലില്‍ ഒരുക്കിയത്. കേരളത്തിലെ പരമ്ബരാഗത സമുദ്രവിഭങ്ങള്‍ ഒരുക്കി ഞണ്ട് , കൊഞ്ച്, കൂന്തല്‍, നെയ്മീൻ, ആവോലി, ചെമ്ബല്ലി എന്നീ മത്സ്യങ്ങളുടെ വിഭവങ്ങള്‍ ഉള്‍പ്പടെ സീഫുഡ് ബിരിയാണി, കല്ലില്‍ ചുട്ട ചെമ്മീൻ, വ്യത്യസ്തതരം മത്സ്യ ഉത്പ്പന്നങ്ങള്‍, മീൻ അച്ചാറുകള്‍ എന്നിവ സീ ഫുഡ് കൗണ്ടറില്‍ ലഭ്യമാക്കി.





