നടൻ അജ്മല്‍ അമീർ ഉള്‍പ്പെട്ട വോയിസ് ചാറ്റ് വിവാദം ആളിക്കത്തുകയാണ്. ഇപ്പോള്‍ നടി, ഡിസൈനർ, മേക്കപ്പ് ആർട്ടിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തയായ റോഷ്ന റോയ്, അജ്മല്‍ തനിക്ക് അയച്ച സന്ദേശങ്ങളുടെ സ്ക്രീൻഷോട്ട് പുറത്തുവിട്ടു. രണ്ട് ദിവസം മുൻപ് പുറത്തുവന്ന വിവാദപരമായ വോയിസ് ചാറ്റിലെ ശബ്ദം തന്റേതല്ലെന്നും അത് ഫാബ്രിക്കേറ്റഡ് സ്റ്റോറികളോ എഐ വോയ്‌സ് ഇമിറ്റേഷനോ മികച്ച എഡിറ്റിംഗോ ആണെന്നും, അവയ്ക്ക് തന്നെയും തന്റെ കരിയറിനെയും നശിപ്പിക്കാൻ കഴിയില്ലെന്നും അജ്മല്‍ അമീർ പ്രതികരിച്ചിരുന്നു. ഈ വിശദീകരണത്തിന് തൊട്ടുപിന്നാലെയാണ് റോഷ്ന റോയ് അദ്ദേഹത്തിനെതിരായ സോഷ്യല്‍ മീഡിയ പോസ്റ്റുമായി രംഗത്തെത്തിയത്.

റോഷ്‌ന റോയ് തനിക്ക് ലഭിച്ച മെസേജിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് കുറിച്ചത് “എത്ര നല്ല വെള്ളപൂശല്‍. ചുമ്മാ ഇൻബോക്സ് നോക്കിയപ്പോള്‍ ദേ കിടക്കുന്നു അണ്ണന്റെ എഐ മെസ്സേജ്” എന്നാണ്.ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് അജ്മല്‍ അമീർ തനിക്കയച്ച സന്ദേശങ്ങളുടെ സ്ക്രീൻഷോട്ട് റോഷ്ന പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഹൗ ആർ യു’, ‘നിങ്ങള്‍ അവിടെത്തന്നെ ഉണ്ടോ’ തുടങ്ങിയ മെസ്സേജുകളാണ് സ്ക്രീൻഷോട്ടില്‍ കാണുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രണ്ട് വലിയ ഇൻഡസ്ട്രികളില്‍ പോയി കഴിവുതെളിയിച്ച്‌, സർവശക്തന്റെ അനുഗ്രഹം കൊണ്ട് രക്ഷപ്പെട്ടുപോകുന്ന ഒരു വ്യക്തിയാണ് താനെന്ന് കഴിഞ്ഞദിവസം പോസ്റ്റ് ചെയ്ത വീഡിയോയില്‍ അജ്മല്‍ അമീർ പറഞ്ഞിരുന്നു. തനിക്ക് ഒരു മാനേജറോ ഒരു പിആർ ടീമോ ഇല്ല. പണ്ട് എപ്പോഴോ ആരാധകർ തുടങ്ങിയ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ ആണ് താൻ ഇപ്പോള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇനി മുതല്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ താൻ മാത്രമായിരിക്കും കൈകാര്യം ചെയ്യുകയെന്നും അജ്മല്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍, ഈ വിഡിയോയുടെ കമന്റ് ബോക്സില്‍ നിരവധി യുവതികളാണ് നടനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. അജ്മല്‍ അമീറില്‍ നിന്ന് ദുരനുഭവം നേരിട്ടതായും, വീഡിയോ കോളുകള്‍ ചെയ്തതായും മോശം സന്ദേശങ്ങള്‍ അയച്ചതായും കമന്റുകളിലുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക