കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇടുക്കിയില്‍ മഴ തുടരുന്നതിനാല്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് വർധിക്കുകയാണ്. നിലവില്‍ 139 അടി ജലനിരപ്പ് കവിഞ്ഞു, അതിനാല്‍ ഷട്ടറുകള്‍ വീണ്ടും തുറക്കും. ഇപ്പോള്‍ 13 സ്പില്‍വേ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. കഴിഞ്ഞ 10 മണിക്കൂർക്കൊണ്ട് അണക്കെട്ടില്‍ ഉയർന്നത് ആറടിയിലധികം വെള്ളമാണ്.
ഇത് രണ്ടാം തവണയാണ് അണക്കെട്ട് ഈ വർഷം തുറക്കുന്നത്. നിലവിലെ കാലാവസ്ഥ തുടരുകയാണെങ്കില്‍ സ്പില്‍വേ ഷട്ടറുകള്‍ കൂടുതല്‍ ഉയർത്തേണ്ടി വരുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചിട്ടുണ്ട്.ഇടുക്കിയിലെ മിക്ക പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. ഡാമിൻ്റെ പ്രദേശത്തുള്ള നിരവധി വീടുകളിലും വെള്ളം കയറി. ഷട്ടറുകള്‍ കൂടുതല്‍ ഉയർത്തുന്നതോടെ സമീപ പ്രദേശങ്ങളില്‍ വെള്ളം കയറാൻ സാധ്യത കൂടുതലാണ്. അപകട പ്രദേശങ്ങളിലെ താമസക്കാരെ ക്യാമ്ബിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക






