ചൈനീസ് വൈദ്യത്തില്‍ ഉപയോഗിക്കുന്ന, ഹിമാലയത്തില്‍ കാണപ്പെടുന്ന ലൈംഗിക ഉത്തേജനമരുന്ന് ഉണ്ടാക്കാൻ രണ്ടായിരത്തിലേറെ വർഷങ്ങളായി ഉപയോഗിക്കുന്ന ഫംഗസാണ് യർസഗുംബ. ഹിമാലയൻ വയാഗ്രയെന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. ഹിമാലയൻ മേഖലയില്‍ ഭൂട്ടാൻ, നേപ്പാള്‍, ടിബറ്റ് എന്നിവിടങ്ങളിലാണ് ഇതു കാണപ്പെടുന്നത്.

ആഴ്സനിക് പോലുള്ള ലോഹങ്ങളുടെ സാന്നിധ്യമുള്ളതിനാല്‍ ഇതിന്റെ കച്ചവടവും ഉപയോഗവും ചൈന 2016 മുതല്‍ നിയന്ത്രിച്ചിരുന്നു. മണ്ണിലെ പുഴുവിനെ ഒഫിയോ കോർഡിസെപ്സ് സൈനസിസ് എന്ന ഫംഗസ് ബാധിക്കുന്നതോടെയാണ് യർസഗുംബയുടെ ഉത്പാദനത്തിന് തുടക്കം. വൈകാതെ പുഴു ചാവും. പുഴുവിന്റെ തലയില്‍നിന്ന് ഒരു തിരിപോലെ ഫംഗസ് ഉയർന്നുവരും. തറനിരപ്പില്‍ നിന്ന് രണ്ടു മുതല്‍ ആറ് സെന്റിമീറ്റർ വരെ ഉയരത്തില്‍ യർസഗുംബ വളരും. ഇതു ശേഖരിക്കാൻ ആളുകള്‍ എത്തും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ടിബറ്റില്‍ യർസഗുംബ എന്നാണ് ഇതറിയപ്പെടുന്നത്. നേപ്പാളിലും മറ്റും കീര ഝർ എന്നും.യർസഗുംബയിലെ ബയോ ആക്റ്റീവ് ഘടകങ്ങള്‍ ടെസ്റ്റോസ്റ്റിറോണ്‍ ഉത്പാദനം വർദ്ധിപ്പിക്കും, ഇത് ലിബിഡോയും ലൈംഗിക പ്രകടനവും മെച്ചപ്പെടുത്തും. എന്നാല്‍ യർസഗുംബ ചിലര്‍ക്ക് ദഹനനാളത്തിന് അസ്വസ്ഥത ഉണ്ടാക്കും. വയറുവേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം എന്നിവയാണ് ഈ ഔഷധസസ്യം കഴിക്കുമ്ബോള്‍ അനുഭവപ്പെടാന്‍ സാധ്യതയുള്ള പാർശ്വഫലങ്ങള്‍.

1993ല്‍ ഒരു അത്‌ലറ്റിക്‌സ് ചാംപ്യൻഷിപ്പില്‍ വൻവിജയം നേടിയ ചൈനീസ് സംഘത്തിന്റെ മാനേജർ, ടീമംഗങ്ങള്‍ക്ക് യർസഗുംബ ചേർത്ത സൂപ്പ് നല്‍കാറുണ്ടെന്ന് വെളിപ്പെടുത്തിയതാണ് ഈ വസ്തുവിന്റെ വില വൻതോതില്‍ കൂടാൻ ഇടയാക്കിയത്. നിലവില്‍ കിലോയ്ക്ക് 20 ലക്ഷം വരെയാണ് രാജ്യാന്തര വിപണിയില്‍ വില.

2004ല്‍ ടിബറ്റിന്റെ മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ 8.5 ശതമാനം യർസഗുംബയുടെ വില്‍പനയിലൂടെയാണ് ലഭിച്ചത്. ഇതു ശേഖരിക്കുന്നതിനുള്ള മത്സരങ്ങള്‍ കയ്യാങ്കളിയിലും കൊലപാതകത്തിലുംവരെ കലാശിച്ചിട്ടുണ്ട്. 2009ല്‍ നേപ്പാളില്‍ ഏഴു കൃഷിക്കാരാണ് ഇത്തരമൊരു സംഘട്ടനത്തില്‍ കൊല്ലപ്പെട്ടത്. അനിയന്ത്രിതമായി യർസഗുംബ ശേഖരിക്കുന്നത് ടിബറ്റ് പീഠഭൂമിയുടെ പരിസ്ഥിതി സന്തുലനത്തെയും ബാധിക്കുന്നുണ്ട്. ഇതു മൂലം ഈ ഫംഗസ് വംശനാശം വന്നുപോകാൻ ഇടയാകുമെന്നും വിദഗ്ധർ ആശങ്കപ്പെടുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക