മാസങ്ങള്‍ക്ക് മുമ്ബ് ചാറ്റ്ജിപിടിയുടെ സഹായത്തോടെ സൃഷ്ടിച്ച ജിബ്ലി ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍, സോഷ്യല്‍ മീഡിയ ട്രെൻഡുകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മാറുന്ന കാലമാണിത്. അധികം വൈകാതെ മറ്റൊരാള്‍ ആണ് ഇപ്പോള്‍ ഇ-ലോകം കീഴടക്കുന്നത്, ഗൂഗിള്‍ ജെമിനിയുടെ നാനോ ബനാന.ഒരു ഫോട്ടോയും ചെറിയൊരു ടെക്സ്റ്റ് പ്രോംപ്റ്റും ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ഹൈപ്പർ-റിയലിസ്റ്റിക് 3D രൂപങ്ങള്‍ നിർമ്മിക്കാൻ അവസരമൊരുക്കുന്നു എന്നതാണ് ഈ ട്രെൻഡിന്റെ പ്രത്യേകത. തങ്ങളുടെയോ, സെലിബ്രിറ്റികളുടെയോ, വളർത്തുമൃഗങ്ങളുടെയോ ചിത്രങ്ങള്‍ ഈ രൂപത്തില്‍ നിർമിക്കാനാകം.
ഉപയോഗിക്കാനുള്ള എളുപ്പം, മികച്ച ഫലം എന്നീ കാരണങ്ങളാല്‍ വളരെ വേഗത്തില്‍ തന്നെ ഈ ട്രെൻഡ് പ്രചാരം നേടി. സാങ്കേതിക പരിജ്ഞാനമോ പണമോ ഇവ നിർമിക്കാൻ ആവശ്യമില്ല എന്നത് കാര്യങ്ങള്‍ എളുപ്പമാക്കുന്നു. യാഥാർഥ്യമെന്ന് തോന്നുന്ന പശ്ചാത്തലങ്ങളില്‍ ചെറുതും ജീവസ്സുറ്റതുമായ രൂപങ്ങള്‍ ഉപയോക്താക്കള്‍ക്ക് ജെമിനിയുടെ സഹായത്താല്‍ നിർമിക്കാനാകും.
3D രൂപങ്ങള്‍ എങ്ങിനെ നിർമിക്കാം?
- സ്റ്റെപ്പ് 1: ഗൂഗിള്‍ ജെമിനി അല്ലെങ്കില്‍ ഗൂഗിള്‍ എഐ സ്റ്റുഡിയോ തുറക്കുക.
- സ്റ്റെപ്പ് 2: രൂപമാറ്റം വരുത്താനാഗ്രഹിക്കുന്ന ഫോട്ടോ അപ്ലോഡ് ചെയ്യുക.
- സ്റ്റെപ്പ് 3: ഈ പ്രോംപ്റ്റ് അതേപടി കോപ്പി ചെയ്ത് പേസ്റ്റ് ചെയ്യുക:”Create a 1/7 scale commercialised figurine of the characters in the picture, in a realistic style, in a real environment. The figurine is placed on a computer desk. The figurine has a round transparent acrylic base, with no text on the base. The content on the computer screen is a 3D modelling process of this figurine. Next to the computer screen is a toy packaging box, designed in a style reminiscent of high-quality collectible figures, printed with original artwork. The packaging features two-dimensional flat illustrations.”
- സ്റ്റെപ്പ് 4: ‘Generate’ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ 3D രൂപത്തിന്റെ ചിത്രം ദൃശ്യമാകുന്നതുവരെ കാത്തിരിക്കാം.
- സ്റ്റെപ്പ് 5: ലഭിച്ച ചിത്രം പരിശോധിക്കുക. ആവശ്യമെങ്കില്‍, നിങ്ങളുടെ പ്രോംപ്റ്റില്‍ മാറ്റങ്ങള്‍ വരുത്തുകയോ പുതിയൊരെണ്ണം നിർമിക്കുന്നതിനായി മറ്റൊരു ഫോട്ടോ ഉപയോഗിക്കുകയോ ചെയ്യാം.









