തനിക്ക് എതിരെ പങ്കിടുന്ന മോശം കമന്റുകള്‍ക്ക് മറുപടിയുമായി കുഞ്ഞാറ്റ ജിസ്ബി. മകനെ അവന്റെ അപ്പനെ കാണിക്കാതെ എവിടെയും വച്ചിട്ടില്ല.ലീഗലി നടക്കുന്ന കേസ് ആണ് ലീഗലി തന്നെ മുൻപോട്ട് പോകുമെന്നും കുഞ്ഞാറ്റ പറയുന്നു. പണവും പ്രതാപവും ആയപ്പോള്‍ ഭർത്താവിനെ ഉപേക്ഷിച്ചവള്‍ അല്ല താനെന്നും നിരവധി അവസരങ്ങള്‍ നല്‍കിയ ശേഷമാണ് താൻ ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്നും കുഞ്ഞാറ്റ പറഞ്ഞു.
കുഞ്ഞാറ്റയുടെ വാക്കുകള്‍
കുഞ്ഞിനെ ഒളിപ്പിച്ചുവച്ചിരിക്കുകയാണ്, അപ്പനെ കാണിക്കുന്നില്ല എന്നൊക്കെ ഉള്ള മോശം കമന്റുകള്‍ എനിക്ക് സ്ഥിരമായി കിട്ടാറുണ്ട്. എന്നാല്‍ ലീഗലി മുൻപോട്ട് പോകുന്നതുകൊണ്ടുതന്നെ കുഞ്ഞിനെ ലീഗലി കാണാൻ ഉള്ള എല്ലാ അവകാശങ്ങളും പുള്ളിക്ക് ഉണ്ട്. ലീഗല്‍ പ്രൊസീജ്യർ ഫോളോ ചെയ്തില്ലെങ്കില്‍ കൂടിയും നിങ്ങള്‍ക്ക് കുഞ്ഞിനെ കാണാൻ ഉള്ള അവകാശം ഉണ്ട് എന്ന് നമ്മള്‍ തന്നെ പുള്ളിയോട് പറഞ്ഞിട്ടുണ്ട്.
ആരും കുഞ്ഞിനെ പൂട്ടി വച്ചിട്ട് ഇല്ല. കുഞ്ഞിനെ നഴ്സറിയില്‍ വിടാത്തത്, അപ്പൻ അല്ലാതെ മറ്റൊരാള്‍ അതിനെ കാണാൻ വേണ്ടി അവിടെ പോയി. വീഡിയോ കോള്‍ ചെയ്തിട്ടാണ് അപ്പനെ കാണിക്കുന്നത്. ഇങ്ങനെ പോകുന്ന ഒരാള്‍ കുഞ്ഞിന് നാളെ എന്തെങ്കിലും കൊടുത്തു, അതിന് എന്തെങ്കിലും സംഭവിച്ചു, അപ്പോള്‍ ആര് ഉത്തരവാദിത്വം വഹിക്കും. എന്റെ വീട്ടുകാർ ആണ് കുഞ്ഞിനെ നോക്കുന്നത്, അപ്പോള്‍ കുഞ്ഞിന്നെ എന്തെങ്കിലും സംഭവിച്ചാല്‍ ആർക്കു പോകും. എനിക്ക് എന്റെ കുഞ്ഞിനെ വേണം. അവന് ഒരു വിഷമം ഉണ്ടാക്കാതെ ഇരിക്കാൻ ആണ് ഞാൻ എന്റെ ജീവിതം മുൻപോട്ട് നയിച്ചത്.
എന്റെ മനസാക്ഷിക്ക് നിരക്കാത്ത കാര്യം ആയിപ്പോകും വീണ്ടും ആ ബന്ധം തുടർന്നാല്‍. പിന്നെ കുഞ്ഞിനെ വച്ചിട്ട് റീച്ച് ഉണ്ടാക്കുമ്ബോള്‍ എനിക്ക് ചില കാര്യങ്ങള്‍ അറിയാം. ആദ്യം ഒരു കാര്യം അറിയുമ്ബോള്‍ വിശ്വസിക്കില്ല. പക്ഷേ തെളിവുകളോടെ നമ്മള്‍ കണ്ടാല്‍ അത് വിശ്വസിക്കും. പിന്നെ വാടക വീടുകളിലെ ഓണേഴ്സിനോട് ചോദിച്ചാല്‍ എന്തായിരുന്നു നമ്മളുടെ ജീവിതം എന്ന് മനസിലാക്കാൻ ആകും. അല്ലെങ്കില്‍ എന്നെ അറിയുന്ന നാട്ടുകാർക്ക് കൃത്യമായി അറിയാം. എന്തൊക്കെ ആണ് അവിടെ സംഭവിച്ചത് എന്ന് അവർക്ക് അറിയാം. ഞാൻ ആത്മഹത്യ ചെയ്തിരുന്നു എങ്കില്‍ എല്ലാം പുറത്തുവന്നേനെ. പക്ഷേ ഞാൻ ജീവിക്കാൻ ഒരു തീരുമാനം എടുത്തപ്പോള്‍ ആണ് ഞാൻ പൈസക്കാരി ആയത്,ജോലിക്ക് വേണ്ടി പോന്നത് കാശ് കിട്ടിയപ്പോള്‍ ഭർത്താവിനെ ഉപേക്ഷിച്ചു, ഇതൊക്കെ എന്ന് പറയുന്നവർ അറിയണം മറ്റുപലതും.
ഞാൻ ആത്മഹത്യാ ചെയ്തിരുന്നു എങ്കില്‍ നിങ്ങള്‍ എന്റെ പക്ഷം നിന്നേനെ. മൂന്നുവയസ്സ് ഉള്ള കുഞ്ഞിനെ ഇട്ടിട്ട് ഞാൻ വന്നെങ്കില്‍ എന്റെ സാഹചര്യം അതായിരുന്നു. എന്റെ പേരില്‍ ഒരു കടവും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ഈ കടം ഉണ്ടാക്കി ഞാൻ ഇങ്ങോട്ട് വന്നത് എനിക്കും മോനും ജീവിക്കാൻ അല്ലേ. എന്റെ തലക്ക് മേലെ കടം ഉണ്ട്. അല്ലാതെ ഞാൻ പണം കണ്ടപ്പോള്‍ എന്റെ ഭർത്താവിനെ ഉപേക്ഷിച്ചതല്ല. ഒരുപാട് അവസരങ്ങള്‍ കൊടുത്തു, ഞാൻ ഒരുപാട് പേരോട് അഭിപ്രായം ചോദിച്ചിട്ട് സ്വയം ചോദിച്ച ശേഷം എടുത്ത തീരുമാനം ആണ്.
നമ്മള്‍ ഒരാളെ സ്നേഹിച്ചു, അയാള്‍ നമ്മളെ ചതിച്ചു എന്ന് പലവട്ടം അറിഞ്ഞാല്‍ പിന്നെയും അയാള്‍ക്ക് ഒപ്പം എന്തിനു തുടരണം. ഞാൻ എങ്ങനെ അഭിനയിച്ചു ജീവിക്കും പറയാൻ എല്ലാര്ക്കും എളുപ്പം ആണ്. പക്ഷേ നമ്മുടെ മനസ്സില്‍ ഉണ്ടായ മുറിവ് ഉണങ്ങാൻ പാടാണ്, ചിലപ്പോള്‍ മുറിവ് ഉണങ്ങും ആ പാട് പോകാൻ പാടാണ് അത് മനസ്സില്‍ മായാതെ നില്‍ക്കും.






