കെപിഎ മജീദ് എംഎല്‍എ സ്വന്തം മണ്ഡലത്തിലെ കുഴിയില്‍ വീണു. കരിമ്ബിൻ കാച്ചെടിയില്‍ ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം.കാച്ചെടിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു എംഎല്‍എ. ഇതിനിടെയാണ് കാർ ചാലില്‍ വീണത്. മറ്റൊരു വാഹനം എത്തിച്ചാണ് കാർ വലിച്ചുകയറ്റിയത്. വെള്ളക്കെട്ടുണ്ടാകുമ്ബോള്‍ യാത്രക്കാർ ഈ ചാലില്‍ വീഴുന്നത് പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്.

റോഡിന് വശത്തെ ചാലില്‍ വെള്ളക്കെട്ടുണ്ടായിരുന്നു. അതിലേക്കാണ് എംഎല്‍എയുടെ കാർ വീണത്. പിന്നീട് നാട്ടുകാർ മറ്റൊരു വാഹനം കൊണ്ടുവന്ന് കാർ വലിച്ചുകയറ്റുകയായിരുന്നു. വിഷയത്തില്‍ പ്രതികരിക്കാൻ എംഎല്‍എ ഇതുവരെ തയ്യാറായിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റോഡിലെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച്‌ നാട്ടുകാരൻ നടുറോഡില്‍ കസേരയിട്ട് കുത്തിയിരിപ്പ് സമരം നടത്തുകയാണ്. മലപ്പുറത്തെ തിരൂർ – ചമ്രവട്ടം സംസ്ഥാന പാതയിലാണ് നാട്ടുകാരനായ മണികണ്ഠൻ ഒറ്റയാള്‍ പ്രതിഷേധം നടത്തുന്നത്. റോഡില്‍ ചളിവെള്ളം നിറഞ്ഞ കുഴിയിലാണ് കസേരയിട്ട് പ്രതിഷേധം. ഇന്ന് പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് മണികണ്‌ഠൻ പറഞ്ഞത്. ഇവിടെയിരുന്നാണ് ഇയാള്‍ ഭക്ഷണം പോലും കഴിച്ചത്. ഈ റോഡിലൂടെ നിരവധി വാഹനങ്ങള്‍ കടന്നുപോകുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക