ബന്ധുവായ 14കാരിയെ സെക്‌സ് റാക്കറ്റിന് കൈമാറാൻ ശ്രമിച്ചെന്ന കേസില്‍ നടി മിനു മുനീറിനെ കഴിഞ്ഞദിവസം പൊലീസ് കസ്‌റ്റഡിയില്‍ എടുത്തിരുന്നു.ഈ വാർത്തയോട് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രതികരിച്ചിരിക്കുകയാണ് ഇപ്പോള്‍ നടി. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്‌ത ഫേസ്‌ബുക്ക് കുറിപ്പില്‍ കേസിന്റെ നിജസ്ഥിതി അന്വേഷിച്ച് മുഖ്യമന്ത്രിക്ക് താൻ കത്തെഴുതിയ ഉടൻ പൊലീസ് ധൃതിയില്‍ നടപടിയെടുത്തെന്ന് മിനു മുനീർ ആരോപിച്ചു.
ബുധനാഴ്‌ച രാത്രി ആലുവയില്‍ നിന്ന് തമിഴ്‌നാട് പൊലീസ് കസ്‌റ്റഡിയിലെടുത്ത മിനു മുനീറിനെ വ്യാഴാഴ്‌ച ചോദ്യംചെയ്യലിനായി ചെന്നൈയില്‍ എത്തിച്ചു. തിരുമംഗലം പൊലീസാണ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്. 2014ല്‍ സിനിമയില്‍ അഭിനയിക്കാൻ അവസരം വാഗ്‌ദാനം ചെയ്‌ത് മിനു മുനീർ ബന്ധുവായ 14കാരിയെ തമിഴ്‌നാട്ടിലെത്തിച്ച് സെക്‌സ് റാക്കറ്റിന് കൈമാറാൻ ശ്രമിച്ചു എന്നതാണ് കേസ്. കഴിഞ്ഞ മാർച്ചിലാണ് ഇര നടിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്.
മിനു മുനീറിന്റെ ഫേസ്‌ബുക്ക് കുറിപ്പ് ചുവടെ:
ഇതാണ് സത്യം കഴിഞ്ഞവർഷം എന്റെ മേല്‍ ആരോപിച്ച പോക്‌സോ കേസ് എന്തായി എന്നും അതിന്റെ സ്റ്റാറ്റസ് എന്തായി എന്നും ഞാൻ ചീഫ് മിനിസ്റ്റർക്കു മെയില്‍ അയച്ചപ്പോള്‍ പെട്ടന്ന് ആക്ഷൻ എടുത്തു. തമിഴ്നാട് പൊലീസ് ഞങ്ങള്‍ രണ്ടുപേരെയും വിളിപ്പിച്ചു. ആ സ്ത്രീയെ തെളിവെടുപ്പിന് ചെന്നൈ പൊലീസ് ഇപ്പോള്‍ കൊണ്ടുപോയി. ചെന്നൈ പൊലീസ് തലങ്ങനെയും വിലങ്ങനെയും ചോദ്യം ചെയ്തപ്പോള്‍ ആളു കള്ളം പറഞ്ഞു കൈകള്‍ വിറയ്ക്കാൻ തുടങ്ങി. ഇതുകണ്ടു എസ്‌എച്ച്‌ഒ ചിരിച്ചോണ്ട് ചോദിച്ചു എന്താ വിറയ്ക്കുന്നതെന്നു. പുറത്തുകൊണ്ട് പോയി ഹോട്ടല്‍ കാണിക്കാൻ പറഞ്ഞപ്പോള്‍ പാവത്തിന് ഹോട്ടല്‍ അറിയില്ല. 16 വയസ്സുള്ള കൊച്ചുകുട്ടി. ഹോട്ടലില്‍ എന്താണ് നടന്നതെന്നു ചെയ്തു കാണിക്കാൻ പറഞ്ഞപ്പോള്‍ ആ സ്ത്രീ കാണിച്ചത് ഒരാള്‍ വന്നു ഷെയ്ക്ക് ഹാൻഡ് കൊടുത്തു പിന്നെ തോളില്‍ കൈവച്ചു. അങ്ങനാണോ ഒരു വർഷം മുൻപ് നായിക മീഡിയയോട് പറഞ്ഞത്. ചുംബിച്ചു എന്നും മുടിയില്‍ തലോടി എന്നൊക്കെ അല്ലേ. അപ്പോള്‍ കള്ളം പൊളിഞ്ഞില്ലേ. സത്യം വെളിച്ചത്തു വരണം. ഞങ്ങള്‍ രണ്ടുപേരും ഇപ്പോള്‍ ചെന്നൈയില്‍ ഉണ്ട്. ആദ്യമായാണ് ചെന്നൈ പൊലീസ് ഈ കേസിന്റെ കാര്യത്തില്‍ ഒരു വർഷം കഴിഞ്ഞ് എൻക്വയറിക്കു വിളിക്കുന്നത്. ചെന്നൈ പൊലീസ് മുവാറ്റുപുഴ എസ്‌എച്ച്‌ഒയോട് ചോദിച്ചു. ഞാൻ പല തവണ ഫോണ്‍ വിളിച്ചിട്ട് സർ ഒരു തവണ പോലും എന്റെ ഫോണ്‍ റെസ്‌പോണ്ട് ചെയ്തിട്ടില്ല. ഇപ്പോള്‍ വിക്ടിം വിളിച്ചപ്പോള്‍ ഒറ്റ റിങ്ങില്‍ ഫോണ്‍ എടുക്കുകയും എന്തായി എന്തായി എന്ന് എത്ര ആങ്‌സൈറ്റിയില്‍ ചോദിക്കുന്നു. ഇൻവെസ്റ്റിഗഷൻ നടത്താതെ എന്തിനാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്നും ചെന്നൈ പൊലീസ് ചോദിക്കുന്നത് കേട്ടു. ഒക്വറൻസ് നടന്നത് ചെന്നൈയില്‍ അപ്പോള്‍ ചെന്നൈയില്‍ അന്വേഷണം നടത്തണ്ടത് ചെന്നൈ പൊലീസല്ലേ. കഴിഞ്ഞ വർഷം മുവാറ്റുപുഴ എസ്‌എച്ചഒ വിക്ടിമിനേയും കൊണ്ടു അന്വേഷണം നടത്താൻ ചെന്നൈയില്‍ പോയി കേസ് എടുത്ത ഉടനെ കഴിഞ്ഞ വർഷം. ഈ അനാവശ്യ ചെലവ് സ്റ്റേറ്റ് അല്ലേ വഹിക്കേണ്ടത്.






