അഗളയില്‍ പെണ്‍വേഷം കെട്ടി പള്ളിയില്‍ കയറിയ യുവാവ് പിടിയില്‍. അട്ടപ്പാടി ഗൂളിക്കടവ് ഫാത്തിമമാതാ പള്ളിയില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം.ചുരിദാർ ധരിച്ചാണ് ഇയാള്‍ പള്ളിയില്‍ കയറിയത്.

ആളുകളെ കണ്ടതോടെ ഇയാള്‍ ഇറങ്ങിയോടാൻ ശ്രമിച്ചു. ഇതുകണ്ട് ആളുകള്‍ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. ഇന്നലെ രാത്രി ഇവിടെ വന്ന് കിടന്നതാണ്. മദ്യപിച്ചിരുന്നെന്നും ഉറങ്ങിപ്പോയതാണെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. പേര് ശരത്ത് എന്നായിരുന്നു ആദ്യം പറഞ്ഞത്. വിശദമായി ചോദ്യം ചെയ്തപ്പോള്‍ റൂമിയോ ആണെന്ന് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മോഷണ ഉദ്ദേശമൊന്നുമില്ലായിരുന്നു ഉറങ്ങിപ്പോയതാണെന്നും ഇയാള്‍ ആവർത്തിക്കുകയാണ്. എന്നാല്‍ ചില സമയങ്ങളില്‍ പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത്. ഇതാണ് പൊലീസിന് സംശയമുണ്ടാക്കിയിരിക്കുന്നത്. വയനാട് സ്വദേശിയാണെന്നാണ് വിവരം. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക