സി. സദാനന്ദൻ മാസ്റ്ററുടെ കാലുകള്‍ വെട്ടിമാറ്റിയ പ്രതികള്‍ 30 വർഷങ്ങള്‍ക്ക് ശേഷം കീഴടങ്ങി. മട്ടന്നൂര്‍ പഴശ്ശിയില്‍ വെച്ച്‌ സിപിഎം യാത്രയയപ്പ് നല്‍കിയശേഷമാണ് കോടതിയിലേക്ക് കീഴടങ്ങാൻ പോയത്.ജയിലിലേക്ക് പോകുന്നതിന് മുമ്ബായുള്ള യാത്രയയപ്പിന്റെ വീഡിയോയും പുറത്തുവന്നു.

തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികളെ ഇന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. സിപിഎമ്മുകാരായ എട്ടു പ്രതികളെയാണ് വിചാരണ കോടതി നേരത്തെ ശിക്ഷിച്ചത്. എന്നാല്‍, ശിക്ഷാവിധിക്കെതിരെ മേല്‍കോടതികളില്‍ അപ്പീല്‍ നല്‍കി ജാമ്യത്തിലായിരുന്നു പ്രതികള്‍. സുപ്രീം കോടതിയും അപ്പീല്‍ തള്ളിയതോടെയാണ് പ്രതികള്‍ കോടതിയില്‍ ഹാജരായത്. ഏഴുവര്‍ഷത്തെ തടവാണ് പ്രതികള്‍ക്കെതിരെ വിധിച്ചിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

1994 ജനുവരി 25-ന് രാത്രി, മുപ്പതാമത്തെ വയസ്സില്‍, സദാനന്ദൻ മാസ്റ്ററുടെ ജന്മഗ്രാമമായ പെരിഞ്ചേരിക്ക് സമീപം സിപിഎം ഗുണ്ടകള്‍ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. അക്രമത്തില്‍, അവർ അദ്ദേഹത്തിന്റെ രണ്ട് കാലുകളും വെട്ടിമാറ്റി, രക്തം വാർന്ന് റോഡരികില്‍ ഉപേക്ഷിച്ചു. പതിനഞ്ച് മിനിറ്റിനുശേഷം പോലീസ് സ്ഥലത്തെത്തിയപ്പോഴാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

ഫെബ്രുവരി ആറിന് നിശ്ചയിച്ച സഹോദരിയുടെ വിവാഹച്ചടങ്ങുമായി ബന്ധപ്പെട്ട് ബന്ധുവീടുകള്‍ സന്ദർശിച്ചു മടങ്ങുകയായിരുന്നു അദ്ദേഹം. ആക്രമണം കണ്ടുനിന്ന ആള്‍ക്കൂട്ടത്തെ ഭയപ്പെടുത്താനായി നാടൻ ബോംബുകള്‍ എറിഞ്ഞിരുന്നു. ആശുപത്രിയില്‍ എത്തിക്കാതിരിക്കാൻ ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എല്‍പി സ്കൂള്‍ അധ്യാപകനായിരുന്നു അന്ന് അദ്ദേഹം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക