എഴുകോണ്‍, വെളിയം എന്നിവിടങ്ങളിലെ സി പി ഐ നേതാക്കളും നിരവധി പ്രവർത്തകരും കോണ്‍ഗ്രസില്‍ ചേർന്നു. സി പിഐ നെടുവത്തൂർ മണ്ഡലം കമ്മിറ്റി പരിധിയിലെ പാർട്ടി നേതൃത്വത്തിന്‍റെ സ്വജനപക്ഷപാതവും വിഭാഗീയതയും ആരോപിച്ചാണ് എഴുകോണ്‍, വെളിയം എന്നിവിടങ്ങളില്‍ ഉള്ള സിപിഐ പ്രവർത്തകർ കോണ്‍ഗ്രസില്‍ പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുന്നത്.കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം കൊടിക്കുന്നില്‍ സുരേഷ് എംപി ഇവർക്ക് കോണ്‍ഗ്രസ് അംഗത്വം നല്‍കി.
ഡിസിസി പ്രസിഡന്‍റ് പി. രാജേന്ദ്ര പ്രസാദിന്‍റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ സി പി ഐ നെടുവത്തൂർ മണ്ഡലം സെക്രട്ടറി എൻ. പങ്കജരാജൻ, എഴുകോണ്‍ ലോക്കല്‍ കമ്മിറ്റിയംഗം കെ.കെ. അശോക് കുമാർ, എ ഐ വൈ എഫ് മണ്ഡലം വൈസ് പ്രസിഡന്‍റ്‌അഖില്‍ മൊട്ടക്കുഴി, എഴുകോണ്‍ ലോക്കല്‍ കമ്മിറ്റി അസി. സെക്രട്ടറി പ്രദീപ്, എല്‍ സി അംഗം മണിക്കുട്ടൻ, വിവിധ ഘടകങ്ങളിലെ ഭാരവാഹികളായ റീനമോള്‍,പി.എസ്.ബിജു, കാഞ്ചന, മാത്യൂസ്, പോർഷെ, ഹരിദാസ്, അജിത് കുമാർ എന്നിവരോടൊപ്പം 50 ഓളം പാർട്ടി അനുഭാവികളാണ് കോണ്‍ഗ്രസില്‍ ചേർന്നത്.
കൊട്ടാരക്കര കോണ്‍ഗ്രസ് ഭവനില്‍ നടന്ന യോഗത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറിമാരായ പഴകുളം മധു, എം.എം. നസീർ, എഴുകോണ്‍ നാരായണൻ, ഡി സി സി ഭാരവാഹികളായ പി.ഹരികുമാർ, അഡ്വ. സവിൻ സത്യൻ, സി. ആർ. നജീബ്, പാത്തല രാഘവൻ, ജയപ്രകാശ് നാരായണൻ, അഡ്വ. രതീഷ് കിളിത്തട്ടില്‍ തുടങ്ങിയവർ പ്രസംഗിച്ചു.





