സംസ്ഥാനത്ത് ഓണത്തിന് സർക്കാർ ആറുലക്ഷം കുടുംബങ്ങള്‍ക്ക് (മഞ്ഞ കാർഡ്) 15 ഇനങ്ങളടങ്ങിയ ഓണക്കിറ്റ് സൗജന്യമായി വിതരണം ചെയ്യും. അര ലിറ്റർ വെളിച്ചെണ്ണയും അര കിലോ പഞ്ചസാരയും ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, മില്‍മ നെയ്യ്, കശുവണ്ടിപ്പരിപ്പ്, സാമ്ബാർപൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, തേയില, ചെറുപയർ, തുവരപ്പരിപ്പ്, പൊടിയുപ്പ്, തുണിസഞ്ചി എന്നിവ കിറ്റിലുണ്ടാകും.

ക്ഷേമസ്ഥാപനങ്ങളിലെ നാല് അംഗങ്ങള്‍ക്ക് ഒരുകിറ്റ് സൗജന്യമായി ലഭിക്കും.നീല കാർഡുകാർക്ക് 10 കിലോയും വെള്ളക്കാർഡുകാർക്ക് 15 കിലോയും അരി 10.90 രൂപ നിരക്കില്‍ നല്‍കും. 53 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. 94 ലക്ഷം കാർഡുകാർക്ക് 10 കിലോ കെ റൈസ് 25 രൂപ നിരക്കില്‍നല്‍കും. നിലവില്‍ 29 രൂപയ്ക്ക് നല്‍കുന്ന അരിയാണിത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാൽ നവംബർ മാസം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമായിട്ടാണ് സർക്കാരിൻറെ നീക്കം എന്നും സംശയം ഉയരുന്നുണ്ട്. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിലും, 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതുമുന്നണിയുടെ വൻ വിജയത്തിന് പിന്നിൽ സൗജന്യ കിറ്റ് നിർണായകമായി എന്ന വിലയിരുത്തലുകൾ ഉണ്ടായിരുന്നു. ഇതിൻറെ പശ്ചാത്തലത്തിലാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും സർക്കാർ ഇത്തരം ഒരു നീക്കം നടത്തുന്നത് എന്നാണ് സംശയം

.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക