2.63 ഗ്രാം എംഡിഎംഎയും 3.76 ഗ്രാം ഹാഷിഷ് ഓയിലുമായി റെയില്‍വേ ടിടിഇ കൊച്ചി സിറ്റി ഡാൻസാഫിന്റെ പിടിയിലായി. എളമക്കര എളവുങ്കല്‍ വീട്ടില്‍ അഖില്‍ ജോസഫ് (35) ആണ് പിടിയിലായത്. ബുധനാഴ്ച ബോള്‍ഗാട്ടി ബസ് സ്റ്റോപ്പിന് സമീപത്ത് നിന്നായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്.

റെയില്‍വേയുടെ എറണാകുളം മേഖലയിലെ ടിടിഇ ആണ് അഖില്‍. ഒരുവർഷത്തോളമായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പതിവായി ലഹരി ഉപയോഗിച്ചിരുന്ന ഇയാൾ കൊച്ചിയിലെ പ്രധാന ലഹരി വിതരണക്കാരന്‍ കൂടിയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലഹരി ഉപയോഗത്തെക്കുറിച്ച്‌ പൊതുജനങ്ങള്‍ക്ക് വിവരം നല്‍കാനുള്ള ഫോണ്‍ നമ്ബർ വഴി മാസങ്ങള്‍ക്ക് മുൻപ് അഖിലിനെക്കുറിച്ചുള്ള വിവരം ഡാൻസാഫിന് കിട്ടിയിരുന്നു. കൊച്ചി സിറ്റി പോലീസ് കമ്മിഷണറുടെ നിർദേശ പ്രകാരം നർകോട്ടിക് സെല്‍ എസിപി കെ.എ. അബ്ദുള്‍ സലാമിന്റെ നേതൃത്വത്തിലാണ് അഖിലിനെ പിടികൂടിയത്.

.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക