താമരശ്ശേരി പൂനൂരില്‍ വിഷ കൂണ്‍ പാചകം ചെയ്തു കഴിച്ച ആറ് പേർ ആശുപത്രിയില്‍. പൂനൂർ സ്വദേശി അബൂബക്കർ, ഷബ്‌ന, സൈദ, ഫിറോസ്, ദിയ ഫെബിൻ, മുഹമ്മദ്‌ റസൻ എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ നിന്നാണ് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയത്. പറമ്ബില്‍ നിന്നും കിട്ടിയ കൂണ്‍ അയല്‍വാസികളായ രണ്ടു കുടുംബങ്ങള്‍ പാകം ചെയ്തു കഴിക്കുകയായിരുന്നു. ഇന്നലെയാണ് സംഭവം. വൈകീട്ട് നോമ്ബ് തുറക്കുന്ന സമയത്തായിരുന്നു ഇവർ പാകം ചെയ്ത കൂണ്‍ കഴിച്ചത്. നിലവില്‍ ഇവർ ചികിത്സയില്‍ കഴിയുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക