ചൈനീസ് വ്യവസായിയായ വാങ് സിയാവോഫെയുടെ ലൈവ് സ്ട്രീമുകള്‍ ഇപ്പോള്‍ ചൈനീസ് സോഷ്യല്‍ മീഡിയയില്‍ ട്രെൻഡിങ്ങാണ്. ചൈനയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന ലൈവ് സ്ട്രീമുകളില്‍ ഒന്നാണ് ഇത്.ഈ നേട്ടത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ 26-കാരി മാൻഡി മായ്ക്കുള്ള പങ്ക് വലുതാണ്.
അടുത്തിടെ ദമ്ബതികള്‍ ഒരുമിച്ചുള്ള ലൈവ് സ്ട്രീം 24 ലക്ഷം പേരാണ് കണ്ടത്. വാങ് ഒറ്റയ്ക്ക് ലൈവ് സ്ട്രീം ചെയ്തിരുന്നപ്പോള്‍ ഉണ്ടായിരുന്നത് ഒരു ലക്ഷം കാഴ്ച്ചക്കാർ മാത്രമായിരുന്നു.മാൻഡി മായുടെ സ്ക്രീനിലെ സാന്നിധ്യമാണ് ഇത്രയുമധികം കാഴ്ച്ചക്കാരെയുണ്ടാക്കിയത്. ലൈവിന് ഇടയില്‍ 5000 യൂണിറ്റ് ബ്രെയ്സ്ഡ് ഡക്ക് നെക്ക് വിറ്റുപോകുകയും ചെയ്തു.
ബിസിനസില്‍ വലിയ തകർച്ച നേരിട്ടിരുന്ന വാങ് സിയാവോഫെയുടെ തിരിച്ചുവരവിനും ഇത് സഹായിച്ചു. ഇൻഫ്ളുവൻസറും ബിസിനസുകാരിയുമായ മാൻഡി മായെ കഴിഞ്ഞ വർഷമാണ് വാങ് വിവാഹം കഴിക്കുന്നത്. മാൻഡി മായ്ക്ക് വാങ്ങിനേക്കാള്‍ 18 വയസ് കുറവാണ്.
നേരത്തെ വാങ് തായ്വാനീസ് നടി ബാർബി ഹസുവിനെ വിവാഹം ചെയ്തിരുന്നു. 2011-ല്‍ വിവാഹിതരായ ഇരുവരും 2021-ലാണ് വേർപിരിഞ്ഞത്. പിന്നീട് ദക്ഷിണ കൊറിയൻ ഡിജെയും സംഗീതജ്ഞനുമായ കൂ ജുൻ യൂപ്പുമായി ബാർബി പ്രണയത്തിലായി. 2022-ല്‍ ഇരുവരും വിവാഹിതരായി. എന്നാല്‍ ഈ വർഷം ആദ്യം ന്യൂമോണിയ ബാധിച്ച് ബാർബി മരിച്ചു.





