പിശാചിന്റെ വഴിയില്‍ വീടുവയ്ക്കരുത്, പലമരം ചേർന്നാല്‍ പെണ്ണുപിഴയ്ക്കും എന്നുള്ളതൊക്കെ ഭവനനിർമാണവുമായി ബന്ധപ്പെട്ട ചില ചാെല്ലുകളാണ്. ഇവയെ വെറും ചൊല്ലുകള്‍ എന്നുപറഞ്ഞ് തള്ളിക്കളയല്ലേ. ഇവയിലെല്ലാം ഒരുപാട് ശാസ്ത്രീയ വശങ്ങൾ അടങ്ങിട്ടുണ്ട്.
പിശാചിന്റെ വഴിയില്‍ ഒരിക്കലും വീടുവയ്ക്കരുതെന്ന് പറയുന്നത് പുരയിടത്തിന്റെ അതിരിനോട് ചേർന്ന് വീടുവയ്ക്കരുതെന്നാണ്. അതിരുകളില്‍ മതില്‍ക്കെട്ടുക്കള്‍ ഉണ്ടാവും. അതിനാല്‍ അതിരിനോട് ചേർന്ന് വീടുവച്ചാല്‍ വായുവും വെളിച്ചവും വീടിനുള്ളിലേക്ക് കടക്കുന്നത് തടയും. മാത്രമല്ല നമ്മുടെ നാട്ടിലെ നിയമമനുസരിച്ച് അതിരില്‍ നിന്ന് നിശ്ചിത അകലത്തില്‍ മാത്രമേ വീടുവയ്ക്കാവൂ എന്നുമുണ്ട്. ഇത് ലംഘിച്ചാല്‍ പ്ലാനിന് അനുമതി ലഭിക്കില്ലെന്നും പ്രത്യേകം ഓർക്കണം.
പലമരം ചേർന്നാല്‍ പെണ്ണുപിഴയ്ക്കും എന്ന ചൊല്ലുകൊണ്ട് അർത്ഥമാക്കുന്നത് വീടിന്റെ കെട്ടുറപ്പാണ്. ചിലർ ഭംഗിക്കുവേണ്ടിയും പണക്കൊഴുപ്പ് കാണിക്കാൻ വേണ്ടിയും തേക്ക്, വീട്ടി, പ്ലാവ് തുടങ്ങി പലതരം മരങ്ങളുടെ തടികൊണ്ട് പ്രധാന വാതിലോ മുറികളുടെ വാതിലുകളോ ഒക്കെ നിർമ്മിക്കാറുണ്ട്. ഇത് അപകടമാണെന്നാണ് ചൊല്ല് വ്യക്തമാക്കുന്നത്. കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് മരത്തടി ചുരുങ്ങുകയും വികസിക്കുകയും ചെയ്യാറുണ്ടല്ലോ. എന്നാല്‍ ഓരോ കാലാവസ്ഥയിലും ഒരാേ മരങ്ങള്‍ക്ക് ഇത് വ്യത്യസ്തമായിരിക്കും. അതിനാല്‍ പല മരങ്ങളുടെ പലകകള്‍ ചേർത്ത് വാതിലുകള്‍ നിർമ്മിക്കുമ്ബോള്‍ കാലാവസ്ഥാ മാറ്റത്തിനനുസരിച്ച് പലകള്‍ക്കിടയില്‍ വിടവ് ഉണ്ടാവുകയോ പലകകള്‍ വളയുകയോ ഒക്കെ ചെയ്യും. ഇത് വാതില്‍ ശരിയായ രീതിയില്‍ അടയ്ക്കുന്നതിനും പൂട്ടുന്നതിനും ബുദ്ധിമുട്ടുണ്ടാക്കും. ഇത് വീടിന്റെ സുരക്ഷയെ ബാധിക്കും.







