പഞ്ചാബില്‍ നിന്നും ഏപ്രില്‍ 23 ന് അതിർത്തി കടന്നെന്ന് ആരോപിച്ച് പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത ബിഎസ്‌എഫ് ജവാനെ മോചിപ്പിച്ചു. പൂർണം കുമാർ ഷായെയാണ് മോചിപ്പിച്ചത്. ഇദ്ദേഹത്തെ ഇന്ത്യക്ക് കൈമാറി. അതിർത്തിയില്‍ ജോലി ചെയ്യുന്നതിനിടെ തണല്‍ തേടി മരച്ചുവട്ടില്‍ ഇരുന്നപ്പോഴാണ് ഇദ്ദേഹത്തെ പാകിസ്ഥാൻ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.
ഇന്ത്യയുടെയും പാകിസ്ഥാൻ്റെയും ഡിജിഎംഒമാർ തമ്മില്‍ നടന്ന ചർച്ചയില്‍ ഈ വിഷയം ഉയർന്നുവന്നിരുന്നു. ഇന്ന് രാവിലെ പത്തര മണിക്ക് പ്രോട്ടോക്കോള്‍ പാലിച്ചാണ് ജവാനെ കൈമാറിയതെന്നാണ് വിവരം. വാഗ – അട്ടാരി അതിർത്തി വഴിയാണ് ഇദ്ദേഹത്തെ കൈമാറിയത്. നേരത്തെ വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ പിടിയിലായപ്പോഴും പാകിസ്ഥാൻ ഇതേ വാഗ അട്ടാരി അതിർത്തി വഴിയാണ് കൈമാറ്റം നടത്തിയത്.
പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനെതിരെ ഇന്ത്യ കടുത്ത നടപടികളിലേക്ക് കടന്ന ഘട്ടത്തിലാണ് പൂർണം കുമാർ ഷാ എന്ന പികെ ഷാ അതിർത്തിയില്‍ നിന്നും പാക് സൈനികരുടെ പിടിയിലായത്. പഹല്‍ഗാം ഭീകരാക്രമണത്തിന് തൊട്ടടുത്ത ദിവസമാണ് ഇദ്ദേഹം പാക് റേഞ്ചേഴ്സിന്‍റെ പിടിയിലായത്. കര്‍ഷകരെ സഹായിക്കാൻ പോയതായിരുന്നു പികെ സാഹു. ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള രണ്ട് രാജ്യങ്ങളുടേതും അല്ലാത്ത സ്ഥലത്ത് കൃഷിക്ക് ഇരു രാജ്യങ്ങളുടെയും കർഷകർക്ക് അനുവാദം നല്‍കാറുണ്ട്. ഈ മേഖലയില്‍ പഹല്‍ഗാം ആക്രമണത്തിന് ശേഷം വിളവുകള്‍ നീക്കാൻ സൈന്യം ആവശ്യപ്പെട്ടിരുന്നു.
അതിർത്തി മേഖലയില്‍ നിന്ന് ഇതിന് മുൻപ് തന്നെ പികെ ഷായെ പിൻവലിച്ചിരുന്നു. എന്നാല്‍ കൃഷിസ്ഥലങ്ങള്‍ വെട്ടിവൃത്തിയാക്കണമെന്ന നിർദ്ദേശപ്രകാരം ഇതിനായി എത്തിയ കർഷകർക്ക് സഹായം നല്‍കാനും മറ്റുമായി ഷാ ഇവിടേക്ക് നിയോഗിക്കപ്പെട്ടിരുന്നു. ഈ ജോലിക്കിടെ തണല്‍ തേടി മരച്ചുവട്ടില്‍ വിശ്രമിക്കുമ്ബോഴാണ് പാകിസ്ഥാൻ സൈന്യത്തിലെ റേഞ്ചർമാർ ഇദ്ദേഹത്തെ പിടികൂടിയത്.

















