ജമ്മുവിലും അതിർത്തി സംസ്ഥാനങ്ങളിലും പാക്കിസ്ഥാൻ ആക്രമണം നടത്തുന്നതിനിടെ രണ്ട് പാക് പൈലറ്റുമാർ പിടിയില്‍. രാജസ്ഥാനില്‍ നിന്നും ജമ്മുവില്‍ നിന്നുമാണ് പൈലറ്റുമാരെ പിടികൂടിയത്. ജമ്മുവില്‍ തുടർച്ചയായി മിസൈലുകള്‍ തൊടുത്തുവിട്ട പാക് യുദ്ധവിമാനം എഫ്16 ഇന്ത്യൻ സേന വീഴ്ത്തിയിരുന്നു. സർഫസ് ടു എയർ മിസൈല്‍ (സാം) പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് യുദ്ധവിമാനം ഇന്ത്യ വെടിവച്ചിട്ടത്.

വ്യോമനിരീക്ഷണത്തിനായി ഇറങ്ങിയ പാക്കിസ്ഥാന്‍റെ അവാക്‌സ് വിമാനവും ഇന്ത്യ വെടിവെച്ചിട്ടു. പഞ്ചാബില്‍ വെച്ചാണ് അവാക്‌സ് വിമാനം ഇന്ത്യ വെടിവെച്ചിട്ടത്. അതിർത്തിയില്‍ കനത്ത ജാഗ്രത തുടരുന്നതിനിടെ വെടിവയ്പ്പ് രൂക്ഷമാകുകയാണ്. ജമ്മുവിനെ കൂടാതെ രാജസ്ഥാനിലും പ‍ഞ്ചാബിലും പാക്കിസ്ഥാന്‍റെ ആക്രമണ ശ്രമം സൈന്യം പരാജയപ്പെടുത്തി. മുൻകരുതലിന്‍റെ ഭാഗമായി ജമ്മുവിലും പ‍ഞ്ചാബ്, രാജസ്ഥാൻ അതിർത്തി മേഖലകളിലും വെളിച്ചം അണച്ചു. പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇന്ത്യയില്‍ ആളപായമില്ലെന്നും സ്ഥിരീകരണം വന്നിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്ത്യന്‍ തിരിച്ചടിയില്‍ വിറച്ച്‌ പാകിസ്ഥാന്‍:

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പിടിച്ച്‌ നില്‍ക്കാന്‍ കഴിയാതെ വലയുകയാണ് പാകിസ്ഥാന്‍. പാക് തലസ്ഥാനമായ ഇസ്ലാമാബാദിനെ വിറപ്പിക്കുന്ന മിസൈല്‍ ആക്രമണമാണ് ഇന്ത്യ നടത്തിയത്. പ്രധാന നഗരങ്ങളായ ലാഹോര്‍, കറാച്ചി, സിയാല്‍കോട്ട് എന്നിവിടങ്ങളില്‍ സ്‌ഫോടന പരമ്ബരകള്‍ അരങ്ങേറി. പാകിസ്ഥാനിലെ എല്ലാ നഗരങ്ങളും ബ്ലാക് ഔട്ട് ചെയ്തിരിക്കുകയാണ് ഇപ്പോള്‍. ഇന്ത്യയുടെ ജനങ്ങളുടെ ജീവനോ സ്വത്തിനോ ഒരു ആപത്തും സംഭവിക്കാതിരിക്കാന്‍ ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും സ്വീകരിച്ചിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

തിരിച്ചടി തുടരുന്നു

പാക് മണ്ണില്‍ ഇന്ത്യൻ പ്രഹരം തുടരുകയാണ്. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്‍റെ വീടിന്റെ 20 കിലോമീറ്ററിന് അടുത്ത് സ്ഫോടനം.പ്രധാനമന്ത്രിയെ പാകിസ്താന്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായാണ് വിവരം. ഇസ്ലാമാബാദിനെ വിറപ്പിച്ച്‌ ഇന്ത്യ മിസൈല്‍ വർഷം നടത്തി. പാകിസ്ഥാനിലെ പ്രധാന നഗരങ്ങളില്‍ ഇന്ത്യ വ്യോമാക്രമണം തുടരുകയാണ്.

കറാച്ചി തുറമുഖത്തും ആക്രമണം നടന്നതായി റിപ്പോർട്ടുണ്ട്. ആക്രമണത്തില്‍ കറാച്ചി തുറമുഖത്തിന് നാശനഷ്ടം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. 1971 ന് ശേഷം ആദ്യമായാണ് കറാച്ചിയില്‍ ഇന്ത്യന്‍ നാവിക സേന ആക്രമണം നടത്തുന്നത്. സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം എന്ന നിലപാട് കേന്ദ്രം സർക്കാർ ആവർത്തിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക