26 നിരപരാധികളുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തിന് കണക്ക് ചോദിച്ചിരിക്കുകയാണ് ഇന്ത്യ. പാകിസ്ഥാന്റെ ഒമ്ബത് ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യൻ സെെന്യം ഇന്ന് പുലർച്ചെ 1.44ന് തകർത്ത് തരിപ്പണമാക്കിയത്. ഓപ്പറേഷൻ സിന്ദൂർ എന്നാണ് ഈ ഓപ്പറേഷന് പേര് നല്‍കിയിരിക്കുന്നത്.

പാകിസ്ഥാനില്‍ പ്രവർത്തിക്കുന്ന നിരോധിത ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ്, ലഷ്‌കർ ഇ ത്വയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീൻ എന്നിവയെ കേന്ദ്രീകരിച്ചായിരുന്നു ഇന്ത്യയുടെ മിസൈല്‍ ആക്രമണം. ബഹവല്‍പൂർ, മുരിദ്‌കെ, ഗുല്‍പൂർ, സവായ്, ബിലാല്‍ ക്യാമ്ബ്, കോട്ലി ക്യാമ്ബ്, ബർണാല ക്യാമ്ബ്, സർജല്‍ ക്യാമ്ബ്,മെഹ്മൂന ക്യാമ്ബ് എന്നീ കേന്ദ്രങ്ങളാണ് ഇന്ത്യൻ സെെന്യം തകർത്തത്.ആക്രമണത്തില്‍ 80 ഭീകരർ മരിച്ചെന്നാണ് പുറത്തുവരുന്ന വിവരം. ഓപ്പറേഷൻ സിന്ദൂരിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാൻ ജനത ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തെരഞ്ഞത് എന്താണെന്ന് അറിയാമോ?

‘എന്താണ് സിന്ദൂർ’ ‘എന്താണ് ഓപ്പറേഷൻ സിന്ദൂർ’, ‘ഇംഗ്ലീഷില്‍ സിന്ദൂറിന്റെ അർത്ഥം’, ‘ ഓപ്പറേഷൻ സിന്ദൂർ’ എന്നിങ്ങനെയാണ് പാകിസ്ഥാനിലെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞത്. ഇസ്ലാമാബാദ്, പഞ്ചാബ്, സിന്ധ് എന്നിവിടങ്ങളില്‍ നിന്നുള്ളവർ തെരഞ്ഞത് ‘ ഇന്ത്യൻ മിസെെല്‍ വിക്ഷേപിച്ചു’, ‘ ഇന്ത്യൻ മിസെെല്‍ ആക്രമണം’, ‘ഇന്ത്യ പാകിസ്ഥാനില്‍ മിസെെല്‍ ആക്രമണം നടത്തി’ എന്നിങ്ങനെയാണ്. പാകിസ്ഥാനിലെ പല പ്രദേശങ്ങളിലെയും ജനങ്ങള്‍ വെള്ളക്കൊടിയും ഗൂഗിളില്‍ തെരഞ്ഞിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക