തൃശൂർ പൂരവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് ഉപയോക്താവിന്റെ കമന്റിന് മറുപടിയുമായി മന്ത്രി ആര്‍. ബിന്ദു രംഗത്ത്. ബിജോയ് എരനേഴത്ത് എന്നയാള്‍ക്ക് മറുപടിയുമായാണ് മന്ത്രി രംഗത്തെത്തിയത്. കേരളവർമയില്‍ ജോലി ചെയ്യുമ്ബോള്‍ പോലും ടീച്ചർ പൂരം കാണാൻ വന്നിട്ടുണ്ടോ എന്ന് സംശയമാണെന്നായിരുന്നു ഇയാളുടെ കമന്റ്. പിന്നാലെ മന്ത്രിയും രംഗത്തെത്തി.
“എടോ, ഞാൻ പൂരം കാണുക മാത്രമല്ല, അഞ്ച് കൊല്ലം തൃശൂർ മേയറായി പൂരം നടത്താൻ നേതൃത്വം കൊടുക്കുകയും ചെയ്തിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുവരുന്ന പൂരത്തിന് താൻ ബിന്ദു ടീച്ചർ വന്നിട്ടുണ്ടോ നോക്കുകയായിരുന്നു അല്ലേ. താനൊക്കെ എവിടേന്ന് വരുന്നു”- മന്ത്രി കുറിച്ചു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക






