മലേഷ്യയിലെ ഒരു ഭക്ഷണശാലയില്‍ പ്രായമായ ഒരു സ്ത്രീയും യുവാവും തമ്മിലുള്ള വിചിത്രമായ സംഭവത്തിന്റെ വീഡിയോ വൈറലാകുന്നു.യുവാവും സുഹൃത്തുക്കളും ഒരു മാമാക് സ്റ്റാളില്‍ ഭക്ഷണം കഴിക്കുന്നതിനിടയിലാണ് സംഭവം നടക്കുന്നത്.

യുവാവ് ഭക്ഷണം കഴിക്കുന്നതിനിടയില്‍ “യാചക” എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ത്രീ യുവാവിനെ സമീപിക്കുന്നു. ശേഷം യുവാവിനോട് സിഗരറ്റ് ആവശ്യപ്പെടുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍, ശാന്തതയോടെ യുവാവ് യാചന നിരസിക്കുന്നു. ഇതേ തുടർന്ന് സ്ത്രീ യുവാവിനെ മർദ്ദിക്കാൻ തുടങ്ങുന്നു. സ്ത്രീ അയാളുടെ പുറകില്‍ ആവർത്തിച്ച്‌ അടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇത്തരത്തില്‍ അഞ്ച് തവണ അയാളുടെ പുറകില്‍ അടിച്ചു.

എന്നാല്‍ യുവാവ് തുടർന്നുള്ള ഒരു വീഡിയോയില്‍, അവളുടെ ക്ഷേമത്തോടുള്ള ആശങ്കയാണ് തന്റെ വിസമ്മതത്തിന് കാരണമെന്ന് വിശദീകരിച്ചു. ടിക് ടോക്കില്‍ @sfh.reez എന്ന ഉപയോക്താവ് അപ്‌ലോഡ് ചെയ്ത 26 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ദൃശ്യങ്ങള്‍ മണികൂറുകള്‍ക്കകം വിവിധ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക