ഏത് വലിയ ബുദ്ധിമാനും തെറ്റുപറ്റാം. ഗൂഗിളിന് പിന്നിലെ ബുദ്ധി കേന്ദ്രങ്ങള്‍ക്കും ഒരിക്കല്‍ അങ്ങനെ ഒരു തെറ്റുപറ്റി.ആ തെറ്റ് കണ്ടുപിടിച്ചത് ഒരു ഇന്ത്യക്കാരനായിരുന്നു. 2015 -ലാണ് സംഭവം.

ഗുജറാത്തിലെ മാണ്ഡവിയില്‍ നിന്നുള്ള മുൻ ഗൂഗിള്‍ ജീവനക്കാരനായ സന്മയ് വേദ് ഒരിക്കല്‍ വില്പനയ്ക്കായി ലിസ്റ്റ് ചെയ്തിട്ടുള്ള ഡൊമൈനുകള്‍ പരിശോധിക്കുന്നതിനിടയില്‍ അത്ഭുതപ്പെടുത്തുന്ന ഒരു കാഴ്ച കണ്ടു. വെറും 12 ഡോളറിന് (ഏകദേശം 1033 രൂപ) Google.com വില്‍പ്പനയ്ക്കായി ലിസ്റ്റ് ചെയ്തിരിക്കുന്നു. കമ്ബനി പിശക് മനസ്സിലാക്കി ഇടപാട് റദ്ദാക്കുന്നതിന് മുമ്ബ് അദ്ദേഹം 12 ഡോളർ മുടക്കി ഡൊമെയ്ൻ സ്വന്തമാക്കുകയും ഗൂഗിളിന്‍റെ വെബ്‌മാസ്റ്റർ ടൂളുകളിലേക്ക് ആക്‌സസ് നേടുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഗൂഗിളിന്‍റെ പിഴവ് കണ്ടെത്തിയ വേദിന് ഗൂഗിള്‍ 6,006.13 പൗണ്ട് (ഏകദേശം 4.07 ലക്ഷം രൂപ) പാരിതോഷികം നല്‍കി. എന്നാല്‍, സന്മയ് വേദ് ആ പണം ജീവകാരുണ്യ പ്രവർത്തനങ്ങള്‍ക്ക് സംഭാവന ചെയ്യാൻ തീരുമാനിച്ചതായി ഗൂഗിള്‍ അറിഞ്ഞതോടെ ആ തുക ഇരട്ടിയായി.18 സംസ്ഥാനങ്ങളിലായി 404 സൗജന്യ സ്കൂളുകള്‍ നടത്തുന്ന, പിന്നോക്ക പ്രദേശങ്ങളിലെ 39,200-ലധികം കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന ഒരു ചാരിറ്റി ഫൗണ്ടേഷന് വേദ് മുഴുവൻ പ്രതിഫലവും സംഭാവന ചെയ്തു.

അപ്രതീക്ഷിത സംഭവത്തെക്കുറിച്ച്‌ വിശദമായ ഒരു വിവരണം വേദ് ലിങ്ക്ഡ്‌ഇനില്‍ നല്‍കി. ആ കുറിപ്പില്‍ അദ്ദേഹം പറയുന്നത് സെർച്ച്‌ ബാറില്‍ ഗൂഗിള്‍ എന്ന് നല്‍കിയപ്പോള്‍ അത് ലഭ്യമാണെന്ന് കാണിച്ച്‌ കൊണ്ടുള്ള ഒരു ലിസ്റ്റ് താൻ കാണുകയായിരുന്നുവെന്നും. ഉടൻതന്നെ അത് വാങ്ങുകയായിരുന്നെന്നും വേദ് വ്യക്തമാക്കി. ഇടയ്ക്ക് എപ്പോഴെങ്കിലും വെച്ച്‌ എറർ സംഭവിക്കുമെന്നാണ് താൻ കരുതിയിരുന്നതെങ്കിലും വളരെ വേഗത്തില്‍ ഡൊമൈൻ വാങ്ങിക്കാൻ കഴിഞ്ഞത് തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക