ആന്ധ്ര പ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിൻ്റെ ഭാര്യ അന്ന ലെഴ്നേവ തിരുപ്പതി തിരുമല ക്ഷേത്രത്തിലെത്തി തല മുണ്ഡനം ചെയ്തു.അടുത്തിടെയാണ് പവൻ കല്യാണിൻ്റെയും അന്ന ലെഴ്നേവയുടെ മകൻ മാർക്ക് ശങ്കർ തീപിടുത്തത്തെ തുടർന്നുണ്ടായ അപകടത്തില്‍ അത്ഭുതകരമായി രക്ഷപ്പെട്ടുയെന്ന വാർത്ത പുറത്ത് വരുന്നത്. വാർത്ത പുറത്ത് വന്നതിന് പിന്നാലെ സിംഗപൂരില്‍ പഠിക്കുവായിരുന്ന മകനെ കാണാൻ പവൻ കല്യാണ്‍ തിരിക്കുകയും ചെയ്തിരുന്നു.

മകൻ പരിക്കുകള്‍ ഒന്നുമില്ലാതെ സുരക്ഷിതമായി വീട്ടില്‍ തിരിച്ചെത്തിയതിന് ശേഷമാണ് അമ്മ അന്ന ലിഴ്നേവ തിരുപ്പതിയില്‍ എത്തി തലമുണ്ഡനം ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദൈവിക അനുഗ്രഹമായി കരുതുന്നുയെന്ന് പറഞ്ഞ പവൻ കല്യാണും അന്ന ലിഴ്നേവ തിരുപ്പതി ദർശനം നടത്തുകയായിരുന്നു. എല്ലാ കീഴ് വഴക്കങ്ങളും. പാലിച്ചാണ് അന്ന ലിഴ്നേവ തൻ്റെ തല മുണ്ഡനം ചെയ്തെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം ഉദ്യോഗസ്ഥർ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക