വേലി ചാടുന്ന അമ്മമാരെക്കുറിച്ച്‌ പഴഞ്ചൊല്ലുകളില്‍ പറയാറുണ്ട്. ദാ, അങ്ങ് ഉത്തർപ്രദേശില്‍ കല്യാണത്തിന് 10 ദിവസം മുമ്ബ് മകളുടെ പ്രതിശ്രുത വരനുമായി അമ്മ ഒളിച്ചോടി.ഏക മകളുടെ കല്യാണത്തിനായി കരുതി വെച്ച പൊന്നും പണവും എല്ലാം അടിച്ചോണ്ടാണ് അനിതകുമാരി എന്ന അമ്മ സ്ഥലം വിട്ടത്.

ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയില്‍പ്പെട്ട മദ്രാക് ഗ്രാമത്തിലാണ് സംഭവം. ജിതേന്ദ്ര കുമാർ- അനിത ദമ്ബതികളുടെ മകളായ ശിവാനിയുടെ വിവാഹം രാഹുല്‍ എന്ന ചെറുപ്പക്കാരനുമായി ഈ മാസം 16 ന് നടത്താൻ നിശ്ചയിച്ച്‌ ഉറപ്പിച്ചിരിക്കയായിരുന്നു. ഇതിനിടെ ഗ്രാമവാസികളെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ട് കഴിഞ്ഞ ഞായറാഴ്ച (ഏപ്രില്‍ 6 ) ഭാവി മരുമകനുമായി അമ്മായി അമ്മ നാടുവിട്ടു. പോയ പോക്കില്‍ മൂന്നര ലക്ഷം രൂപയും മകള്‍ ശിവാനിക്കായി വാങ്ങി വെച്ച അഞ്ചു ലക്ഷം രുപയുടെ സ്വർണാഭരണങ്ങളും അടിച്ചു കൊണ്ടുപോകാൻ അനിത മറന്നില്ല. 10 രുപ പോലും അവിടെ വെക്കാതെ മൊത്തം വാരിക്കൊണ്ടു പോയെന്ന് ശിവാനി പോലീസിനോട് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശിവാനിയുടെ പിതാവ് ബംഗലൂരുവില്‍ ചെറുകിട ബിസിനസ് നടത്തുന്ന വ്യക്തിയാണ്. എല്ലാ ദിവസവും രാഹുലുമായി അനിത പത്തും പതിനഞ്ചും മണിക്കൂറാണ് മൊബൈലില്‍ സംസാരിച്ചിരുന്നത്. മകളുടെ ഭാവി ഓർത്ത് താൻ ഒരിക്കലും ഭാര്യയെ വിലക്കിയിരുന്നില്ലെന്ന് ഹതഭാഗ്യനായ പിതാവ് പറഞ്ഞു. സ്വന്തം മകളോട് ഒരമ്മ ഇങ്ങനെ ഒരു കൊലച്ചതി ചെയ്യുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല. രാഹുല്‍ ഒരിക്കല്‍ പോലും തൻ്റെ മകളോട് സംസാരിച്ചിട്ടില്ലെന്നും ജിതേന്ദ്ര കുമാർ പറഞ്ഞു.

പലവട്ടം താൻ അനിതയെ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച്‌ഡ് ഓഫ് ആയിരുന്നു. രാഹുലിനേയും വിളിക്കാൻ ശ്രമിച്ചെങ്കിലും അയാള്‍ എൻ്റെ കോളുകള്‍ കട്ട് ചെയ്തിരുന്നു. ഇക്കഴിഞ ദിവസം വിളിച്ചപ്പോള്‍ രാഹുല്‍ പറഞ്ഞു, നിങ്ങള്‍ കഴിഞ്ഞ 20 കൊല്ലമായി ആ സ്ത്രീയെ (അനിത ) കരുതുകയോ സ്നേഹിക്കുകയോ ചെയ്തിരുന്നില്ല. അവരെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നു. ഇനി അവരെ മറന്നേക്ക് എന്ന് തന്നോട് രാഹുല്‍ പറഞ്ഞതായി ജിതേന്ദ്ര കുമാർ വെളിപ്പെടുത്തി.

മദ്രാക് പോലീസ് സ്റ്റേഷനില്‍ അനിതയെ കാണാതായ സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ടു പേരെയും കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പോലീസ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക