പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ 30കാരിയായ അധ്യാപികയെ അറസ്റ്റ് ചെയ്തു. യുഎസിലാണ് സംഭവം.ഡൗണേഴ്സ് ഗ്രോവ് സൗത്ത് ഹൈ സ്കൂളിലെ അധ്യാപികയും ഫുട്ബോള്‍ പരിശീലകയുമായ ക്രിസ്റ്റീന ഫോർമെല്ലയാണ് അറസ്റ്റിലായത്. ലൈംഗികാതിക്രമം നടത്തിയെന്ന കുറ്റമാണ് അധ്യാപികക്കെതിരെ ചുമത്തിയിരിക്കുന്നത്.

അധ്യാപികയില്‍‌ നിന്ന് അനുചിതമായ ലൈംഗിക പെരുമാറ്റം ഉണ്ടായി എന്ന കുട്ടിയുടെയും അമ്മയുടെയും പരാതിയിലാണ് പൊലീസ് കേസെടുത്തത്. 2023 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. സ്കൂള്‍സമയത്തിന് മുന്നേയുള്ള പരിശീലന സെഷനിടെ ക്ലാസ്റൂമില്‍ വച്ച്‌ അധ്യാപിക കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു. കുട്ടിയുടെ ഫോണിലേക്ക് അധ്യാപിക അയച്ച ഒരു എസ്‌എംഎസില്‍ നിന്നാണ് പീഡന വിവരം കുട്ടിയുടെ അമ്മ അറിയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഞായറാഴ്ചയാണ് അധ്യാപിക അറസ്റ്റിലായത്. കോടതിയിലാക്കിയ അധ്യാപികയ്ക്ക് കർശന ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചു. സ്കൂളില്‍ പ്രവേശിക്കരുത്, 18 വയസില്‍‌ താഴെയുള്ള ആരുമായും ബന്ധപ്പെടരുത് എന്നിങ്ങനെയുള്ള ഉപാധികളോടെയാണ് വിചാരണ തുടങ്ങുന്നതുവരെ ജാമ്യം അനുവദിച്ചത്.

Downers Grove South High School Teacher/Soccer Coach Charged with Criminal Sexual Assault of a Student DuPage County…

Posted by DuPage County State’s Attorney’s Office on Monday, March 17, 2025

‘ഇരയെ ഓർത്ത് ഞങ്ങളുടെ ഹൃദയം തകർന്നിരിക്കുന്നു, കൂടാതെ ഈ അധ്യാപികയെ വിശ്വസിച്ച ഞങ്ങളും വിദ്യാർത്ഥികളും സഹഅധ്യാപകരും വഞ്ചിക്കപ്പെട്ടതായും’ – സ്കൂള്‍ അധികൃതർ അറിയിച്ചു.

2017 ല്‍ അധ്യാപന ലൈസൻസ് നേടിയ ശേഷം 2020 മുതല്‍ ഫോർമെല്ല സ്കൂളില്‍ പഠിപ്പിക്കുന്നു. 2021 മുതല്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഫുട്ബോള്‍ പരിശീലകയായും അവർ പ്രവർത്തിക്കുന്നു. ഏപ്രില്‍ 14 ന് വീണ്ടും കോടതിയില്‍ ഹാജരാകാൻ അധ്യാപികയോട് നിർദേശിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക