റായ്ഗഡ്:നോർക്കാ പ്രവാസി ഇൻഷുറൻസ് കാർഡ് അംഗത്വ കാമ്പയിൻ റഫീഖ് എസ് (നോർക്ക ഡെവലപ്പ്മെന്റ് ഓഫീസർ, കേരള സർക്കാർ ഡപ്യുട്ടി സെക്രട്ടറി) ഉൽഘാടനം ചെയ്യും.പനവേൽ -ഉറാൻ കോട്ട് നാക്കയ്ക്ക് സമീപം മാർച്ച് 30 ഞായറാഴ്ച രാവിലെ 11.00 മണി മുതൽ ആനന്ദി ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ നോർക്ക മുംബൈ ഓഫീസിലെ ഉദ്യോഗസ്ഥരായ ഭരത് എൻ എസ്, നയന ഷാജു എന്നിവരും പങ്കെടുക്കും.

ഫെയ്മ മഹാരാഷ്ട്രയുടെ നേതൃത്വത്തിൽ മഹാരാഷ്ട്രയിലെ 36 ജില്ലകളിലുള്ള വിവിധ മലയാളി സംഘടനകളുടെ ഏകോപനത്തിലൂടെയാണ് കേരളാ സർക്കാർ പ്രവാസി ക്ഷേമ വകുപ്പിന്റെ ഭാഗമായ നോർക്ക റൂട്ട്സിന്റെ വിവിധ ക്ഷേമ പ്രവർത്തനങ്ങൾ വിപുലീകരിക്കുവാനുള്ള തീരുമാനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മഹാരാഷ്ട്രയിലെ 36 ജില്ലകളിലെ പ്രവാസി മലയാളികൾക്ക് കേന്ദ്ര സർക്കാർ, മഹാരാഷ്ട്ര സർക്കാർ, കേരള സർക്കാർ സ്ഥാപനങ്ങളിലൂടെ ലഭ്യമായ എല്ലാ അനുകൂല്യങ്ങളും നേടിയെടുക്കുവാൻ വിവിധ പ്രദേശങ്ങളിൽ സംഘടിപ്പിക്കുന്ന ക്യാമ്പയിനുകളിൽ നോർക്ക റൂട്ട്സിന്റെ പ്രതിനിധികളും ഫെയ്മ മഹാരാഷ്ട്രയുടെ പ്രതിനിധികളും അതാത് പ്രദേശത്തെ മലയാളി സംഘടനാ നേതാക്കളും സംയുക്തമായാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.

ഈ ക്യാമ്പിൽ നോർക്ക റൂട്ട്സ് ഇൻഷൂറൻസ് കാർഡ് / പ്രവാസി ക്ഷേമനിധി പെൻഷൻ സ്കീം തുടങ്ങിയ പദ്ധതികളുടെ അംഗത്വ രജിസ്ട്രേഷനും ഉണ്ടായിരിക്കുന്നതാണ്. നോർക്ക റൂട്ട്സ് ഏർപ്പെടുത്തിയിട്ടുള്ള ഇൻഷുറൻസ് കാർഡ് എടുക്കുന്നതിന് വേണ്ടി കേരള ഗവൺമെൻറ് നിർദ്ദേശിച്ചിട്ടുള്ള രേഖകളോടൊപ്പം 372 രൂപയാണ് മൂന്നു വർഷത്തേക്കുള്ള അംഗത്വ ഫീസ്.

ഉറാൻ ദ്രോണഗിരി മലയാളി കൂട്ടായ്മയും ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ മുംബൈ സോണും സംയുക്‌തമായി നടത്തുന്ന നോർക്ക അംഗത്വ കാമ്പയിന്റെ കൂടുതൽ വിവരങ്ങൾക്ക് ഉറാൻ ദ്രോണഗിരി മലയാളി കൂട്ടായ്മ ഭാരവാഹികളായ പ്രസിഡന്റ് ബാബു ( 9653283008 ) സെക്രട്ടറി ഗോപകുമാർ എ ( 9324838360 ‌) ട്രഷറർ ദീപക് പിള്ള ( 9324503170 ) എന്നിവരുമായി ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫയർ സെൽ ചുമതല പ്രസിഡന്റ് ഉണ്ണി വി ജോർജ് 9422267277, സെക്രട്ടറി ബാലൻ പണിക്കർ (93222 65976) പി ആർ ഇൻചാർജ് റ്റി വി രാധാകൃഷ്ണൻ (96650 66729) എന്നിവർക്കാണ് . ഫെയ്മ മുംബൈ ചുമതല വഹിക്കുന്നത് ശിവപ്രസാദ് കെ നായർ (9769982960)(ഫെയ്മ മഹാരാഷ്ട്ര റയിൽ പാസഞ്ചേഴ്സ് അസോസിയേഷൻ സെക്രട്ടറി)

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക