ഇടുക്കി ഓർത്തഡോക്സ് മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ അധുനിക സജീകരണങ്ങളോടെ പ്രവർത്തനം ആരംഭിക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾക്ക് ഇന്ന് ഭദ്രാസന മെത്രാപ്പോലീത്താ സഖറിയാ മാർ സേവേറിയോസ് തുടക്കം കുറിച്ചു. ഇടുക്കി ഓർത്തഡോക്സ് മെഡിക്കൽ മിഷൻ്റെ ലോഗോ കോവിൽമല രാജാവ് ശ്രീ രാമൻ രാജമന്നനു നല്കി പത്മഭൂഷൻ ഭരത് മോഹൻലാൽ പ്രകാശനം ചെയ്തു.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഇടുക്കി മെത്രാസന മെത്രാപ്പോലീത്തായിരുന്ന മാത്യൂസ് മാർ ബർന്നബാസ് തിരുമേനിയുടെ ദീർഘവീക്ഷണത്തിൽ നാൽപ്പതു വർഷങ്ങൾക്ക് മുമ്പ് നെറ്റിത്തൊഴുവിൽ ആരംഭിച്ചതാണ് ഈ ആശുപത്രി. ആധുനിക സൗകര്യങ്ങളോടുള്ള ഈ ആശുപത്രിയുടെ നവീകരണ നടപടിയെ ഏറെ പ്രതീക്ഷയോടെയാണ് ഹൈറേഞ്ച് മേഖലയിലുള്ള ജനങ്ങൾ കാണുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക