പാകിസ്താനില്‍ യാത്രാട്രെയിൻ തട്ടിയെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ബലൂച് ലിബറേഷൻ ആർമി (ബിഎല്‍എ).ഒമ്ബത് ബോഗികളിലായി 200 ലധികം യാത്രക്കാരുമായി യാത്ര ചെയ്യുകയായിരുന്ന ജാഫർ എക്സ്പ്രസ് റാഞ്ചുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ബിഎല്‍എ പുറത്തുവിട്ടത്.ട്രെയിനിന്റെ മുൻഭാഗം പൊട്ടിത്തെറിക്കുന്നതും ഭീകരർ യാത്രക്കാരെ ബന്ധിക്കളാക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം.

ക്വറ്റയില്‍ നിന്ന് ഖൈബർ പഖ്തൂണ്‍ഖ്വയിലെ പെഷവാറിലേക്ക് പോകുകയായിരുന്ന ജാഫർ എക്സ്പ്രസ് സിബി നഗരത്തിലൂടെ കടന്നുപോകുമ്ബോഴാണ് ട്രാക്കില്‍ ബോംബ് സ്ഫോടനം ഉണ്ടായത്. ട്രെയിനിന്റെ എഞ്ചിനില്‍ നിന്നും ആദ്യത്തെ രണ്ട് കമ്ബാർട്ടുമെന്റുകളില്‍ നിന്നും വലിയ കറുത്ത പുക ഉയരുന്നത് വീഡിയോയില്‍ കാണാം. തുടർന്ന് തോക്കുധാരികളായ ഭീകരർ യാത്രക്കാരെ ബന്ദികളാക്കുകയും ട്രെയിനില്‍ നിന്ന് ഇറക്കുകയും ചെയ്യുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബിഎല്‍എ ബന്ദികള്‍ ആക്കിയവരില്‍ 155പേരെ മോചിപ്പിച്ചെന്ന് ഇന്ന് സൈന്യം അറിയിച്ചിരുന്നു. 30 സുരക്ഷാ ഉദ്യോഗസ്ഥരെ ബിഎല്‍എ വെടിവെച്ചു കൊന്നു. ഏറ്റുമുട്ടലില്‍ 13 ബിഎല്‍എ അംഗങ്ങള്‍ കൊല്ലപ്പെട്ടെന്നാണ് സൂചന. ഏറ്റവും പുതിയ റിപ്പോർട്ടുകള്‍ പ്രകാരം, ഏകദേശം 214 യാത്രക്കാരെ ബിഎല്‍എ ബന്ദികള്‍ ആക്കിയിട്ടുണ്ട്. എന്നാലും കണക്കുകളില്‍ പാകിസ്താൻ സർക്കാരിന്റ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.

17 തുരങ്കങ്ങളുള്ള ക്വറ്റ-പെഷാവർ റൂട്ടില്‍ ട്രെയിനുകള്‍ക്ക് അതിവേഗത്തില്‍ ഓടാൻ സാധിക്കില്ല. ഈ അവസരം മുതലെടുത്താണ് ബലൂച് വിഘടനവാദികള്‍ ട്രെയിൻ തട്ടികൊണ്ട് പോയത്. ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി, പാകിസ്താൻ സൈന്യം തട്ടിക്കൊണ്ടുപോയതായി അവകാശപ്പെടുന്ന ബലൂച് രാഷ്ട്രീയ തടവുകാരെയും പ്രവർത്തകരെയും മോചിപ്പിക്കണമെന്ന് ബി‌എല്‍‌എ ആവശ്യപ്പെട്ടിരുന്നു.

#BREAKING: First video of Jaffar Express Train hijacking released by #Baloch Liberation Army in Bolan of #Balochistan. 214 Pakistani soldiers have been abducted. Over 40 Pakistani Army soldiers were killed till now. #Balochistan #hijacked #train #Pakistan

Posted by Saleem Qadri on Wednesday, March 12, 2025
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക