താനെ:ലേക് സിറ്റി മലയാളി വെൽഫെയർ അസോസിയേഷൻ താനെ വനിതാദിനം ആഘോഷിച്ചു. മാർച്ച് 9 ന് ലോക്പുരം ഫെഡറേഷൻ ഹാളിലായിരുന്നു പരിപാടികൾ. രജിസ്റ്റർഡ് ഡയറ്റീഷ്യൻ അപൂർവ ഷിൻഡെ നടത്തിയ “മാസ്റ്റർ ദി മെനോപോസ്” എന്ന തലക്കെട്ടോടെ ആഹാരശീലങ്ങേളയും ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും വിവരിച്ച സെമിനാർ വളരെ പ്രാധാന്യം അർഹിക്കുന്നതായിരുന്നു.

നിസ്സാരമായി സ്ത്രീകൾ തള്ളിക്കളയുന്ന ലക്ഷണങ്ങൾ അവരുടെ ആരോഗ്യത്തെ പിന്നീട് എങ്ങനെ ബാധിക്കുമെന്നും അതിനെ ഭക്ഷണശീലത്തിൽ കൂടി എങ്ങനെ തടയാം എന്നും മനസ്സിലാക്കി തന്നു.പോഷണത്തെ കുറിച്ചുള്ള പല മിഥ്യാ ധാരണകൾ ഉടച്ചു മാറ്റുന്നതും അവഗണിക്കുന്ന ആരോഗ്യത്തെ ഇനി മുതൽ എങ്ങനെ നോക്കിക്കാണമെന്നും വിവരിച്ച സെമിനാർ എല്ലാ പ്രായത്തിൽപെട്ട വനിതകൾക്കും ഉപകാരപ്രദമായിരുന്നു. ഇതിനെ തുടർന്ന് സംശയ നിവാരണവും നടന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പങ്കെടുത്തവരിൽ നിന്നും വളരെ നല്ല അഭിപ്രായമാണ് ലഭിച്ചത്.ഇതുപോലെയുള്ള ബോധവത്കരണ സെമിനാറുകൾ ലേക് സിറ്റി അസ്സോസ്സിയേഷൻ യഥാസമയം നടത്തി വരാറുണ്ടെന്നും വനിതാദിനത്തിൽ സ്ത്രീകളെ സംബന്ധിച്ച വിഷയങ്ങളെ ആസ്പദമാക്കി നടത്തേണ്ട ബോധവത്കരണ ക്ലാസ്സുകളുടെ പ്രാധാന്യത്തെ കുറിച്ചും അസ്സോസ്സിയേഷൻ പ്രസിഡൻ്റ് ബീന കാണി സംസാരിച്ചു.സെമിനാറിനെ തുടർന്ന് കളികളും കലാപരിപാടികളും ഭക്ഷണങ്ങളുമായി ലോകവനിതാദിനം ഉത്സാഹത്തോടെ ആഘോഷിച്ചു.കമ്മിറ്റി മെമ്പർ രേഖ വർമ്മ അധ്യക്ഷത വഹിച്ച ചടങ്ങിൽ മേഴ്സി അലക്സ് സ്വാഗതവും ലാലി സുനിൽ കുമാർ നന്ദിയും പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക