തിരുവല്ലയില്‍ പത്ത് വയസ്സുകാരനെ ഉപയോഗിച്ച്‌ പിതാവ് ലഹരി കടത്തിയെന്ന കേസില്‍ പൊലീസിനെതിരെ ആരോപണവുമായി കുട്ടിയുടെ മാതാവ്.കുട്ടിയെ ലഹരിക്കടത്തിന് ഉപയോഗിച്ചുവെന്ന് പരാതി നല്‍കാൻ പൊലീസാണ് നിർദേശം നല്‍കിയതെന്ന് മാതാവ് പറഞ്ഞു.

ജ്യൂസ് കുടിക്കാനാണ് പിതാവിനൊപ്പം കുട്ടി പോയത്.കുട്ടിയെ ലഹരിക്കടത്തിന് ഉപയോഗിച്ചുവെന്ന് ഡിവൈഎസ്പി വാർത്താസമ്മേളനം നടത്തി പറഞ്ഞശേഷമാണ് പൊലീസ് വീട്ടിലെത്തി പരാതി എഴുതി വാങ്ങിയതെന്നാണ് മാതാവ് ആരോപിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പൊലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തി പരാതി എഴുതി നല്‍കാൻ കുടുംബത്തോട് ആവശ്യപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ മാതാവ് ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിക്ക് പരാതി നല്‍കി. കുട്ടിയുടെ മാതാവും പിതാവും ഒരു വർഷമായി പിണങ്ങിക്കഴിയുകയാണ്. മാതാവ് വിവാഹ മോചനത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക