ഉണ്ണി മുകുന്ദൻ നായകനായെത്തിയ മാളികപ്പുറം 100 കോടി കളക്ഷൻ നേടിയിട്ടില്ലെന്ന് പ്രൊഡ്യൂസർ വേണു കുന്നപ്പിള്ളി.തന്റെ ആദ്യ ചിത്രമായ മാമാങ്കവും 100 കോടി നേടിയിട്ടില്ലെന്ന് വേണു കുന്നപ്പള്ളി പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘മാളികപ്പുറം 100 കോടി കളക്‌ട് ചെയ്തിരുന്നില്ല. ആകെ 75 കോടി മാത്രമാണ് നേടിയത്. സാറ്റ്‌ലൈറ്റ്, ഒ.ടി.ടി റൈറ്റ്‌സ്, ബാക്കി ബിസിനസ് ഒക്കെ ചേര്‍ത്തായിരുന്നു 75 കോടി. എന്നാല്‍, 2018- ചിത്രത്തിന്റെ 200 കോടി പോസ്റ്റർ സത്യമായിരുന്നു. ആ ചിത്രം തിയേറ്ററില്‍ നിന്നും 170 കോടിയോളം ആ ചിത്രം കളക്‌ട് ചെയ്തിരുന്നു. ബാക്കി ഒടിടി, സാറ്റ്‌ലൈറ്റ് എല്ലാം ചേര്‍ത്ത് 200 കോടിയുടെ ബിസിനസ് നേടി.’- വേണു കുന്നപ്പിള്ളി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘മാളികപ്പുറം പോലെ തന്നെ തന്റെ ആദ്യ ചിത്രമായ മാമാങ്കവും 100 കോടി ക്ലബില്‍ ഇടം നേടിയിരുന്നില്ല. സിനിമയുടെ കളക്ഷൻ താഴോട്ട് പോയപ്പോള്‍ ഉണ്ടായ അബദ്ധമായിരുന്നു. ജീവിതത്തില്‍ പല തരത്തിലെ മണ്ടത്തരങ്ങള്‍ പറ്റും. എന്റെയടുത്ത് പല ആളുകളും അന്ന് പറഞ്ഞത് ഇങ്ങനെ ഇട്ട് കഴിഞ്ഞാലേ ജനങ്ങള്‍ കയറുകയുള്ളൂ എന്നായിരുന്നു. സിനിമ തിയേറ്ററില്‍ വന്ന ആദ്യത്തെ രണ്ട് മൂന്ന് ദിവസം ഭയങ്കര കളക്ഷൻ ഉണ്ടായിരുന്നു. പിന്നീട്, താഴോട്ട് പോയപ്പോഴാണ് ഈ പറയുന്ന 135 കോടിയുടെ പോസ്റ്റർ എഴുതാം എന്നൊക്കെ ചിലർ പറഞ്ഞത്.’- വേണു കുന്നപ്പിള്ളി വ്യക്തമാക്കി.

‘ആ സമയത്ത് പരിചയക്കുറവ് കൊണ്ട് സംഭവിച്ചതാണ് ഇതെല്ലാം. നമ്മുടെ ആള്‍ക്കാർ തന്നെ എന്റെ അടുത്ത് പറഞ്ഞു ടി ഡി എം ഹാള്‍ ഗ്രൗണ്ടില്‍ ഒരു പരിപാടി സംഘടിപ്പിച്ച്‌ കേക്ക് മുറിക്കാമെന്ന്. അതൊക്കെ അന്നായിരുന്നു. ഇന്ന്, സിനിമ എന്താണെന്ന് പഠിച്ചു. ഡയറക്ടർ എന്തെന്ന് മനസിലാക്കി അയാളുടെ സ്വഭാവം മനസിലാക്കി സിനിമ ചെയ്യാൻ പഠിച്ചു.’- വേണു കുന്നപ്പിള്ളി കൂട്ടിച്ചേർത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക