കടല്‍ മണല്‍ ഖനനത്തിനെതിരെ നടത്തുന്ന സമരത്തിന്റെ ഭാഗമായി ആഴക്കടല്‍ സമരസംഗമത്തിനിടെ ഡിസിസി പ്രസിഡന്‍റ് ബി ബാബു പ്രസാദും എം ലിജുവും കടലില്‍ വീണു.തോട്ടപ്പള്ളി ഹാർബറില്‍ നിന്ന് വള്ളത്തില്‍ കയറുന്നതിനിടെയാണ് കടലില്‍ വീണത്.

കടല്‍ മണല്‍ ഖനനത്തിനെതിരെ അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ സമരം നടന്നുവരുകയായിരുന്നു.ബോട്ടില്‍ കയറാനായി ചെറു വള്ളത്തില്‍ കയറുമ്ബോള്‍ ആണ് സംഭവം. ഇരുവരും കടലില്‍ വീണ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മത്സ്യത്തൊഴിലാളികളും പൊലീസും ചേർന്നാണ് ഇരുവരെയും രക്ഷിച്ചത്. ഇരുവരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നു. തുടർന്ന് വേഷം മാറി സമരത്തില്‍ പങ്കെടുത്താണ് മടങ്ങിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക