മുംബൈ: ശ്രീനാരായണ മന്ദിരസമിതി വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ലോക വനിതാദിനാഘോഷത്തിൻ്റെ ഭാഗമായി ഞായറാഴ്ച ചെമ്പൂർ ശ്രീനാരായണ നഗറിൽ ആയിരത്തിലധികം വനിതകൾ പങ്കെടുക്കുന്ന വനിതാ സംഗമം നടക്കും. രാവിലെ 10 മുതൽ സമിതിയുടെ ചെമ്പൂർ വിദ്യാഭ്യാസ സമുച്ചയത്തിൽ നടക്കുന്ന ആഘോഷ പരിപാടികൾ മഹാരാഷ്ട്ര അഡീഷണൽ ചീഫ് സെക്രട്ടറി വത്സാ നായർ സിംഗ് ഉദ്ഘാടനം ചെയ്യും.
തുടർന്ന് സാംസ്കാരിക സമ്മേളനം , വനിതകൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും. ശ്രീനാരായണ മന്ദിരസമിതിയുടെ 41 യൂണിറ്റുകളിൽ നിന്നായി ആയിരത്തിലധികം വനിതകൾ ഈ ആഘോഷ പരിപാടിയിൽ പങ്കെടുക്കുമെന്ന് മന്ദിരസമിതി വനിതാ വിഭാഗം കോ-ഓർഡിനേറ്റർ മായാ സഹജൻ, കൺവീനർ സുമാ പ്രകാശ്, സെക്രട്ടറി വിജയാ രഘുനാഥ് എന്നിവർ അറിയിച്ചു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക




