പ്രകൃതി ദുരന്തം വിതച്ച വയനാട്ടിലെ മേപ്പാടി പഞ്ചായത്തിൽ തികച്ചും അർഹരായ നിരവധി കുടുംബങ്ങൾക്ക് പഞ്ചായത്ത് അധികൃതരുടെ ശുപാർശ പ്രകാരം കേരളാ സമാജം സൂറത്ത് സാമ്പത്തിക സഹായം കൈമാറി.
“വയനാടിനൊരു കൈത്താങ്ങ്” എന്ന പേരിൽ പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിച്ചാണ് സൂറത്തിലെ പ്രിയ മലയാളികളിൽ നിന്നും, മലയാളികളല്ലാത്തവരിൽ നിന്നും ഏറ്റവും അർഹരായ ആളുകളിലേക്ക് സഹായം എത്തിക്കുന്നതിനായുള്ള പ്രത്യേക ഫണ്ട് സമാഹരണം സമാജം നടത്തിയത്.

സമാജം പ്രസിഡണ്ട് സുനിൽ നമ്പ്യാർ, ഭാരവാഹികളായ മനോജ് വി ജി, രതീഷ് കെ റ്റി എന്നിവരാണ് കേരളാ സമാജം സൂറത്തിനെ പ്രതിനിധീകരിച്ചു വയനാട്ടിലെത്തിയത്. മേപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, വാർഡ് മെമ്പർമാർ തുടങ്ങി നിരവധി പേർ മേപ്പാടി പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ വെച്ച് നടന്ന സാമ്പത്തിക സഹായ വിതരണ ചടങ്ങിൽ സന്നിഹിതരായിരുന്നു.






