മുംബൈ:ശ്രീനാരായണ മന്ദിരസമിതി വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലോക വനിതാദിനം ആഘോഷിക്കുന്നു . 9 നു ഞായറാഴ്ച രാവിലെ 10 മുതൽ സമിതിയുടെ ചെമ്പൂർ വിദ്യാഭ്യാസ സമുച്ചയത്തിൽ നടക്കുന്ന ആഘോഷ പരിപാടികളിൽ മഹാരാഷ്ട്ര അഡീഷണൽ ചീഫ് സെക്രട്ടറി വത്സാ നായർ സിംഗ് മുഖ്യാതിഥിയായിരിക്കും. സാംസ്കാരിക സമ്മേളനം , വനിതകൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും.

മന്ദിരസമിതിയുടെ 41 യൂണിറ്റുകളിൽ നിന്നായി ആയിരത്തിലധികം വനിതകൾ ആഘോഷ പരിപാടിയിൽ പങ്കെടുക്കുമെന്ന് മന്ദിരസമിതി വനിതാ വിഭാഗം കൺവീനർ സുമാ പ്രകാശ്, സെക്രട്ടറി വിജയാ രഘുനാഥ് എന്നിവർ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മീരാറോഡ് മന്ദിര സമിതിയിൽ ലോക വനിതാദിനാഘോഷം

മീരാറോഡ് : ശ്രീനാരായണ മന്ദിരസമിതി മീരാറോഡ്, ദഹിസർ, ഭയന്തർ യൂണിറ്റിന്റെ ഈ വർഷത്തെ ലോക വനിതാ ദിനാഘോഷം .8 നു ശനിയാഴ്ച വൈകീട്ട് 6 .30 മുതൽ ഗുരുസെന്ററിൽ നടക്കും. സാംസ്കാരിക സമ്മേളനം, ശ്രീനാരായണ മന്ദിരസമിതി കലാവിഭാഗം അവതരിപ്പിക്കുന്ന `ദേവാലയം’ നാടകം എന്നിവ ഉണ്ടായിരിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക