തുടർഭരണം ലക്ഷ്യമിട്ട് വൻ തോതില്‍ സ്വകാര്യ നിക്ഷേപം എത്തിക്കാനുള്ള വമ്ബൻ മാറ്റങ്ങള്‍ക്കുള്ള നിർദ്ദേശങ്ങളാണ് മുഖ്യമന്ത്രി അവതരിപ്പിച്ച നവകേരളത്തെ നയിക്കാൻ പുതുവഴികള്‍ എന്ന രേഖയിലുള്ളത്.വരുമാന വർദ്ദനവിന് അനുസരിച്ച്‌ ആളുകളെ തരംതിരിച്ച്‌ എല്ലാറ്റിനും ഫീസ് ഏർപ്പെടുത്തണമെന്നും സെസ് ഈടാക്കണമെന്നുമുള്ള നിർദ്ദേശങ്ങളും നയരേഖയിലുണ്ട്.

ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വാകര്യ നിക്ഷേപം, പൊതുമേഖല സ്ഥാപനങ്ങളില്‍ പിപിപി മാതൃകയടക്കം പ്രകടമായ നയം മാറ്റത്തിനാണ് രേഖ നിർദ്ദേശിക്കുന്നത്.ലോകസഭ തെരഞ്ഞടുപ്പില്‍ കനത്ത തിരിച്ചടിയേറ്റെങ്കിലും നിയമസഭയില്‍ തുടർ ഭരണമാണ് ലക്ഷ്യം. സ്വകാര്യ സർവ്വകലാശാലയക്ക് പിന്നാലെ സ്വകാര്യ പങ്കാളത്തത്തോടെ ഗവേഷണ കേന്ദ്രങ്ങളടക്കം സ്ഥാപ്കിക്കുമെന്നാണ് പ്രഖ്യാപനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തനത് വരുമാനം കണ്ടെത്താൻ ആളുകളെ വരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ തരം തിരിച്ച്‌ ഫീസ് എർപ്പെടുത്താനുള്ളതാണ് മറ്റൊരു നിർദ്ദേശം. ഏറെ കാലമായി ഫീസ് വർദ്ദനവ് വരുത്താത്ത മേഖലകളെ കണ്ടെത്തി വിഭവ സമാഹരണം വേണമെന്നും റിപ്പോർട്ടിലുണ്ട്.സാമ്ബത്തിക പ്രതിസന്ധി മറികടക്കാൻ പലമേഖലകളില്‍ സെസ് എർപ്പെടുത്തുന്നതും ആലോചിക്കണമെന്ന് മുഖ്യമന്ത്രി നയരേഖയില്‍ പറയുന്നു.

വ്യവസായ, ടൂറിസം മേഖലകളിലടക്കം സ്വകാര്യ പങ്കാളിത്തം കൊണ്ടുവനരുന്നതിനും നഷ്ടത്തിലായ പൊതുമേഖലകളെ പിപിപി മാതൃകയില്‍ മറ്റുന്നതിനുമുള്ള പ്രകടനായ നയം മാറ്റത്തിന്‍റെ സൂചനയും നയരേഖയിലുണ്ട്. മികച്ച പ്രകടനം ഇല്ലാത്തതും നഷ്ടത്തിലുമായ പൊതുമേഖല സ്ഥാപനങ്ങളില്‍ പിപിപി മാതൃകയിൽ നിക്ഷേപം കൊണ്ടുവരണമെന്നാണ് നയരേഖയില്‍ വ്യക്തമാക്കുന്നത്.

ടൂറിസം മേഖലയില്‍ കൂടുതല്‍ നിക്ഷേപം കണ്ടുവരാൻ നിക്ഷേപ സെല്‍ ശക്തമാക്കുമെന്നും വൻകിട ഹോട്ടലുകള്‍ സ്ഥാപിക്കാൻ സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് അനുമതി നല്‍കുന്നതും പരിഗണിക്കും .വിഭവ സമാഹരണത്തിന് ഡാമിലെ മണലെടുപ്പ് എന്ന പഴയ നി‍ദ്ദേശങ്ങളും പിണറായിരുടെ നയരേഖയിലുണ്ട്. ഒപ്പം വീട്ടമ്മമാർക്ക് പെൻഷൻ ഏർപ്പെടുത്തുമെന്നും വ്യക്തമാക്കുന്നുസ്വകാര്യ നിക്ഷേപങ്ങള്‍ക്കെതിരെ വർഷങ്ങളായി ഉയർത്തിയ ചെങ്കൊടി തഴെ വെച്ച്‌ ചുവപ്പ് പരവതാനിവിരിക്കുന്നു കൊല്ലം സമ്മേളനം,

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക