മഹാകുംഭമേളയില്‍ മലയാളികള്‍ പങ്കെടുത്തതിനെ പരിഹസിച്ച് അവലോകന പരിപാടി അവതരിപ്പിച്ച ഏഷ്യാനെറ്റിനെതിരെ ശക്തമായ വിമർശനമാണ് ഉയർന്നത്. പ്രത്യേകിച്ചും ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ചാനലിന്റെ നിലപാട് ഏവരെയും അമ്പരപ്പിച്ചു. വിമർശനം കടുത്തതോടെ വിഷയത്തില്‍ മറുപടിയുമായി ചാനല്‍ മേധാവി രാജീവ് ചന്ദ്രശേഖർ തന്നെ രംഗത്തെത്തി.
‘മഹാകുംഭമേളയെ പരിഹസിക്കും വിധം പരിപാടി അവതരിപ്പിച്ചതായി നിരവധി പേർ പരാതി ഉന്നയിച്ചുവെന്നും , അത് തന്നെ വേദനിപ്പിച്ചെന്നും രാജീവ് ചന്ദ്രശേഖർ എക്സില്‍ കുറിച്ചു. ‘അവിടെ ഉണ്ടായിരുന്ന കോടിക്കണക്കിന് ഭക്തരില്‍ എന്റെ കുടുംബവും ഉണ്ടായിരുന്നു. ഞാൻ ഇത് ചാനല്‍ നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി .
ലക്ഷക്കണക്കിന് ഭക്തർ വിശ്വാസം അർപ്പിക്കുന്ന ഒരു സംഗമത്തെ കുറിച്ച് അശ്രദ്ധമായി പ്രസ്താവനകള്‍ നടത്തുകയോ, പരിഹസിക്കുകയോ ചെയ്യരുതെന്നും നിർദേശിച്ചിട്ടുണ്ട്.ഏതൊരു മതത്തിലെയും പോലെ, ഓരോ ഹിന്ദുവിനും സ്വന്തം വിശ്വാസം പ്രധാനമാണ്. രാജ്യത്തുടനീളവും , കേരളത്തിലുമുള്ള കോടിക്കണക്കിന് ഹിന്ദുക്കളുടെയും വിശ്വാസം , ബഹുമാനിക്കപ്പെടണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു ‘ രാജീവ് ചന്ദ്രശേഖർ എക്സില്‍ വ്യക്തമാക്കി.
മഹാകുംഭമേളയെക്കുറിച്ചുള്ള ഏഷ്യാനെറ്റിന്റെ വാക്കുകള്‍
‘ഇക്കുറി ഇങ്ങ് തെക്ക് കേരളത്തില്‍ നിന്ന് പോലും നൂറുകണക്കിനാളുകള്‍ ഗംഗാ സ്നാനം നടത്തിയിട്ടുണ്ട്. ഇത്രയും കാലം ഇല്ലാതിരുന്ന ഹിന്ദുവികാരവും ആചാരാനുഷ്ഠാന താല്പര്യവും കുംഭമേള സ്നാന തല്പരതയുമൊക്കെ സിപിഎം ഭരിക്കുന്ന നാട്ടിലെ മലയാളികള്‍ക്കുമുണ്ടായി. കേരളസർ,100% ലിറ്ററി സർ എന്നൊക്കെ നമ്മള്‍ ഒരുഭാഗത്ത് പറയുമ്ബോഴും കുഭമേളയും ബിജെപിയെ പ്രീതിപ്പെടുത്തലുമൊക്കെ ഒരുപാട് മലയാളികള്‍ക്ക് ഇഷ്ടമുള്ള കാര്യം തന്നെയാണ്.നല്ല പരസ്യം നല്ല പിആർ നല്ല ബിസിനസ് എല്ലാം ഒത്തുവന്നപ്പോള്‍ ഇങ്ങ് കേരളത്തിലും കുംഭമേള പ്രിയതരമായി. ഒന്നാലോചിച്ചു നോക്കൂ നമുക്കു ചുറ്റു ഒരു പത്തുപേരെങ്കിലും കുംഭമേള സ്നാനത്തിന് പോയിട്ടില്ലേ?

















