കാനഡയില്‍ ജോലിയും സ്ഥിരതാമസവും വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്ന് മൂന്നര ലക്ഷം തട്ടിയ കേസില്‍ പാലക്കാട് സ്വദേശിനി പിടിയില്‍.കോരന്‍ചിറ മാരുകല്ലേല്‍ വീട്ടില്‍ അര്‍ച്ചന തങ്കച്ചന്‍ (28) എന്ന യുവതിയാണ് അറസ്റ്റിലായത്.2023 ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം. ഇന്‍സ്റ്റഗ്രാമില്‍ പരസ്യം നല്‍കിയായിരുന്നു യുവതിയുടെ തട്ടിപ്പ്.

ഇടപ്പളളിയിലെ ബില്യണ്‍ എര്‍ത്ത് മൈഗ്രേഷന്‍ എന്ന സ്ഥാപനം വഴി കാനഡയില്‍ ജോലിയും സ്ഥിര താമസവും വാഗ്ദാനം ചെയ്തായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ പരസ്യം നല്‍കിയത്. പരസ്യം കണ്ട് ഇവരെ സമീപിച്ച മൊതക്കര സ്വദേശിനിയുടെ കയ്യില്‍ നിന്ന് മൂന്നര ലക്ഷം രൂപ അര്‍ച്ചന തട്ടിയെടുക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ വെച്ചാണ് അര്‍ച്ചനയെ പിടികൂടിയത്. അര്‍ച്ചനയുടെ പേരില്‍ എറണാകുളം എളമക്കര സ്റ്റേഷനിലും സമാനമായ രീതിയില്‍ കേസുണ്ട്. വയനാട് വെളളമുണ്ട പൊലീസ് ആണ് യുവതിയെ അറസ്റ്റ് ചെയ്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക