വെറും 11 രൂപയ്ക്ക് ഒരു അന്താരാഷ്ട്ര വിമാന യാത്ര! കേള്‍ക്കുന്ന ആർക്കും ഞെട്ടലുളവാക്കുന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് വിയറ്റ്നാമീസ് എയർലൈനായ വിയറ്റ്ജെറ്റ് എയർ.കമ്ബനിയുടെ പ്രത്യേക പ്രമോഷനല്‍ ഓഫറിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നും വിയറ്റ്നാമിലേക്കുള്ള യാത്രക്കാർക്കാണ് വെറും 11 രൂപക്ക് വിമാന ടിക്കറ്റ് നല്‍കുന്നത്. കുതികളും മറ്റ് ഫീസുകളും ഇതിന് പുറമേ നല്‍കേണ്ടി വരുമെന്നും കമ്ബനി വ്യക്തമാക്കുന്നു.

മുംബൈ, ഡല്‍ഹി, കൊച്ചി, അഹമ്മദാബാദ് തുടങ്ങിയ പ്രധാന ഇന്ത്യൻ നഗരങ്ങളില്‍ നിന്നും വിയറ്റാനാമിലേക്കുള്ള യാത്രകള്‍ക്കാണ് വെറും 11 രൂപയുടെ ടിക്കറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. വിയറ്റ്നാമിലെ ഹോ ചി മിൻ സിറ്റി, ഹനോയ്, ഡാ നാങ് തുടങ്ങിയ നഗരങ്ങളിലേക്കാണ് ഈ കുറഞ്ഞ പണത്തിന് പറക്കാനാകുക. ഇന്ത്യയില്‍ നിന്നും വിയറ്റ്നാമിലേക്കുള്ള എല്ലാ റൂട്ടുകളിലും ടിക്കറ്റ് നിരക്ക് ബാധകമാണ്. എന്നാല്‍, ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കണം. വെള്ളിയാഴ്ചകളില്‍ മാത്രമാണ് ഈ ഓഫർ ലഭിക്കുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

11 രൂപ ഫ്ലൈറ്റ് ടിക്കറ്റ് വില്‍പന ഇപ്പോള്‍ മുതല്‍ ഡിസംബർ 31 വരെ എല്ലാ വെള്ളിയാഴ്ചയും ലഭ്യമാണ്. അതേസമയം ഓഫറിന് കീഴില്‍ സീറ്റുകളുടെ എണ്ണം കുറവാണ്. യാത്രക്കാർക്ക് വിയറ്റ്ജെറ്റ് എയറിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.vietjetair.com വഴിയോ മൊബൈല്‍ ആപ്പ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാം. 2025 ഡിസംബർ 31 വരെയാണ് ഈ ഓഫറിന് കീഴില്‍ യാത്ര ചെയ്യാൻ സാധിക്കുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക