കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ കീഴിലെ സ്‌പൈസസ് ബോർഡ് ചെയർപേഴ്സണായി അഡ്വ. സംഗീത വിശ്വനാഥൻ നിയമിതയാകും.എസ്.എൻ.ഡി.പി യോഗം കേന്ദ്ര വനിതാസംഘം സെക്രട്ടറിയാണ് തൃശൂർ കൂർക്കഞ്ചേരി സ്വദേശിനിയായ സംഗീത വിശ്വനാഥൻ.

ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ 2016ല്‍ കൊടുങ്ങല്ലൂരിലും 2021ല്‍ ഇടുക്കിയിലും എൻ.ഡി.എ സ്ഥാനാർത്ഥിയായിരുന്നു. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ നിന്ന് മത്സരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാലിക്കട്ട് സർവകലാശാലയില്‍നിന്ന് എല്‍.എല്‍.ബി നേടിയ സംഗീത 1999ല്‍ അഭിഭാഷകയായി എൻറോള്‍ ചെയ്തു. 2016ല്‍ എം.ജി സർവകലാശാലയില്‍ നിന്ന് എല്‍.എല്‍.എമ്മും നേടി. കുടുബ, തൊഴില്‍ നിയമങ്ങളില്‍ പ്രാവീണ്യംനേടി. തൃശൂർ ജില്ലാ കോടതി, കേരള ഹൈക്കോടതി, സുപ്രീംകോടതി എന്നിവിടങ്ങളിലും പ്രാക്ടീസ് ചെയ്യുന്നു. ലീഗല്‍ സർവീസസ് അതോറിറ്റിയുടെ ക്ലാസുകളും നയിക്കുന്നു.

എസ്.എൻ.ഡി.പി യോഗം പ്രവർത്തനങ്ങളിലൂടെയാണ് സംഗീത പൊതുരംഗത്തെത്തിയത്. തൃശൂർ കൂർക്കഞ്ചേരി തോട്ടുങ്ങല്‍ കുടുംബാംഗമാണ് സംഗീത. ഭർത്താവ് വലിയപറമ്ബില്‍ വിശ്വനാഥൻ ബേക്കറി, സൂപ്പർ മാർക്കറ്റ് ബിസിനസ് രംഗത്താണ്. മകൻ അഭിരാം വിശ്വനാഥൻ ന്യൂയോർക്കില്‍ ജനറ്റിക് എൻജിനിയറിംഗ് വിദ്യാർത്ഥിയും മകള്‍ ഉത്തര വിശ്വനാഥൻ പൂങ്കുന്നം ഹരിശ്രീ സ്കൂളില്‍ വിദ്യാർത്ഥിനിയുമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക