താനെ:ദീർഘദൂര ട്രെയിനുകളിൽ മോഷണം നടത്തുന്ന ഹരിയാന ആസ്ഥാനമായുള്ള സംഘത്തിലെ ഒരാളെ താനെയിൽ നിന്ന് പിടികൂടി, ഇയാളിൽ നിന്ന് ഏകദേശം 12 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ കണ്ടെടുത്തു.
ഫെബ്രുവരി രണ്ടിന് വെരാവൽ എക്‌സ്പ്രസിൽ മുംബൈ പ്രാന്തപ്രദേശത്തുള്ള വാപി, വസായ് റോഡ് സ്റ്റേഷനുകൾക്കിടയിൽ ബാഗിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ചെന്ന പൂനെ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.
ഗവൺമെൻ്റ് റെയിൽവേ പോലീസ് (ജിആർപി) കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സീനിയർ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ വിജയ് ഖേദ്കർ പറഞ്ഞു.
തിങ്കളാഴ്ച താനെ റെയിൽവേ സ്റ്റേഷന് സമീപമുള്ള എസ്ടി സ്റ്റാൻഡിന് സമീപത്ത് നിന്നാണ് ഹരിയാന സംഘത്തിലെ ഒരാളെ ജിആർപി അറസ്റ്റ് ചെയ്തത്.
ഇയാളുടെ കയ്യിൽ നിന്ന് 11.7 ലക്ഷം രൂപ വിലമതിക്കുന്ന 178 ഗ്രാം ആഭരണങ്ങൾ കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാളുടെ പേരും പ്രായവും പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം മറ്റ് സംഘാംഗങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും പിടിയിലായ ആൾ സ്ഥിരം മോഷണം നടത്തുന്ന സംഘത്തിലേ അംഗം ആണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.





