ഡോംബിവ്‌ലിയിലെ ലോധ ഹെവൻ തനിമ സാംസ്കാരിക വേദി ട്രസ്റ്റിൻ്റെ 22-ാം വാർഷിക ദിനം 2025 ഫെബ്രുവരി 23 ഞായറാഴ്ച ബുദ്ധ വിഹാർ ഹാളിൽ ആഘോഷിച്ചു.
മുംബൈയിലെ വിദ്യാഭ്യാസ രംഗത്തെ പ്രമുഖനായ ഡോ. ഉമ്മൻ ഡേവിഡ് (ഹോളി ഏഞ്ചൽസ് സ്കൂൾ & ജൂനിയർ കോളേജ് ഡയറക്ടർ, ഡോ. ഡേവിഡ്സ് കോളേജ് ഓഫ് ഹയർ എഡ്യൂക്കേഷൻ) മുഖ്യാതിഥിയായിരുന്നു. റോട്ടറി ക്ലബ് ഡോംബിവ്‌ലി ചാർട്ടർ പ്രസിഡൻ്റ്, ലോക കേരള സഭാംഗം, വേൾഡ് മലയാളി ഫെഡറേഷൻ്, മഹാരാഷ്ട്ര കൗൺസിൽ ചീഫ് പ്രൊമോട്ടർ എന്നീ നിലകളിൽ മുംബൈയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമാണ് ഡോ ഉമ്മൻ ഡേവിഡ്.
മുഖ്യാതിഥി, സീനിയർ മെമ്പർ ചന്ദ്രണ്ണ അമ്മ കൂടാതെ തനിമ ഭാരവാഹികളും ചേർന്നാണ് ഭദ്രദീപം തെളിച്ച് പരിപാടികൾക്ക് തുടക്കമിട്ടത്.
സാംസ്‌കാരിക സമ്മേളനത്തിന് പ്രസിഡൻ്റ് ജെറോജ് ബോസ്, സെക്രട്ടറി സോനു സത്യദാസ്, ട്രഷറർ വിഡെക് സിവി എന്നിവർ നേതൃത്വം നൽകി. മുഖ്യാതിഥിയെയും അംഗങ്ങളെയും പ്രസിഡൻ്റ് സ്വാഗതം ചെയ്തു. തനിമ സാംസ്കാരിക വേദി ട്രസ്റ്റിൻ്റെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി സോനു സത്യദാസ് വായിച്ചു.

മുംബൈ പോലെ തിരക്ക് പിടിച്ച നഗരത്തിൽ ഒരു സന്നദ്ധ സംഘടനയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞു കൊണ്ടാണ് ഡോ. ഉമ്മൻ ഡേവിഡ് തൻ്റെ പ്രസംഗം ആരംഭിച്ചത്. അംഗങ്ങളുടെ നിസ്വാർത്ഥമായ പ്രവർത്തനങ്ങളാണ് സംഘടകനയെ ശക്തിപ്പെടുത്തുന്നുന്നതെന്നും ഡോ ഡേവിഡ് ഓർമിപ്പിച്ചു.
വിദ്യാഭാസ മേഖലയിൽ അര നൂറ്റാണ്ട് പൂർത്തിയാക്കിയ ഡോ. ഉമ്മൻ ഡേവിഡ്, മൂന്ന് തലമുറകൾക്ക് വിദ്യ പകർന്ന് നൽകാൻ കഴിഞ്ഞ സൗഭാഗ്യം അഭിമാനത്തോടെ പങ്ക് വച്ചപ്പോൾ നിറഞ്ഞ കൈയ്യടികലോടെയാണ് സദസ്സ് ഏറ്റെടുത്തത്.

സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ വിശിഷ്ടാതിഥികളായിരുന്നു.
ചടങ്ങിൽ മലയാളം മിഷൻ അധ്യാപിക ബിന്ദു മനോജ്, അശ്വതി സോനു എന്നിവരെ ആദരിച്ചു.
വേൾഡ് മലയാളി ഫെഡറേഷനിൽ അംഗമായ മുതിർന്ന തനിമ അംഗവും അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനുമായ ഉണ്ണികൃഷ്ണൻ കുറുപ്പ്, പ്രസിഡൻ്റ് ജെറോജ് ബോസ് എന്നിവരെ ഡോ. ഉമ്മൻ ഡേവിഡ് അനുമോദിച്ചു.
തനിമ അംഗങ്ങൾ, തനിമ നൃത്ത ക്ലാസിലെ വിദ്യാർഥികൾ, കൊച്ചുകുട്ടികൾ എന്നിവരുടെ വൈവിധ്യമാർന്ന സാംസ്‌കാരിക പരിപാടികൾ വാർഷിക ദിനത്തിൻ്റെ ആകർഷണമായി ദേശീയ ഗാനത്തോടെ പരിപാടികൾക്ക് പരിസമാപ്തിയായി





