മുംബൈ:മഹാരാഷ്ട്ര സർക്കാർ നീതി ആയോഗുമായി സഹകരിച്ച് നവി മുംബൈയിൽ ഡിസ്‌നിലാൻഡിനെ മാതൃകയാക്കി ഒരു അമ്യൂസ്‌മെന്റ് പാർക്ക് നിർമ്മിക്കാൻ തീരുമാനമായി. ഇതോടെ മുംബൈയുടെ ടൂറിസം മേഖലക്ക് പുത്തനുണർവേകും.

റിപ്പോർട്ടുകൾ പ്രകാരം, 200 ഹെക്ടറിലാണ് ഈ തീം പാർക്ക് നിർമ്മിക്കപ്പെടുന്നത്. ഇത് ഇന്ത്യയിലെ ഏറ്റവും വലിയ വിനോദ കേന്ദ്രങ്ങളിൽ ഒന്നായി മാറുമെന്നാണ് പ്രതീക്ഷ. ആഭ്യന്തര, അന്തർദേശീയ മേഖലകളിൽ നിന്നുള്ള സന്ദർശകരെ ആകർഷിക്കുന്നതാകും ഈ പദ്ധതി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാർക്കിനെക്കുറിച്ച് കൂടുതൽ റിപ്പോർട്ടുകൾ പ്രകാരം, വിനോദ മേഖലകൾ, വാട്ടർ പാർക്കുകൾ, റിസോർട്ടുകൾ, ആനിമേഷൻ സ്റ്റുഡിയോകൾ എന്നിവയുൾപ്പെടെ നിരവധി ആകർഷണങ്ങൾ പാർക്കിൽ ഉണ്ടായിരിക്കും, ഇത് എല്ലാ പ്രായക്കാർക്കും ഒരു സമ്പൂർണ്ണ വിനോദ അനുഭവമാക്കി മാറ്റുവാനുള്ള തയ്യാറെടുപ്പിലാണ് സാറ്റലൈറ്റ് നഗരം. സ്വകാര്യ നിക്ഷേപകരെ ആകർഷിക്കുന്നതിനായി മഹാരാഷ്ട്ര സർക്കാർ നിരവധി സാമ്പത്തിക പ്രോത്സാഹനങ്ങളും വാഗ്ദാനം ചെയ്യുന്നു. ചെലവിനെ സംബന്ധിച്ചിടത്തോളം, പാർക്കിന്റെ ആകെ ചെലവ് 6-7 ബില്യൺ യുഎസ് ഡോളറാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക