സഹാർ മലയാളി സമാജം 49ാമത് വാർഷികാഘോഷം വിവിധ കലാപരിപാടികളോടെ സഹാറിലെ പട്ടേൽ ഗ്രൗണ്ടിൽ വെച്ച് ആഘോഷിച്ചു.
മുഖ്യാതിഥി ഡോ.പി. ജെ. അപ്രൻ ദീപം കൊളുത്തി പരിപാടി ഉത്ഘാടനം ചെയ്തു.ജോയിൻ്റ് സെക്രട്ടറി സ്മിതാ ബാലചന്ദ്രൻ സ്വാഗതം പറഞ്ഞു , പ്രസിഡൻ്റ് കെ .എസ്.ചന്ദ്രസേനൻ അദ്ധ്യക്ഷ പ്രസംഗവും ട്രഷറർ എൻ.പി. വർഗ്ഗീസ് നന്ദി പ്രകാശനവും നടത്തി.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ചടങ്ങിൽ SSC/HSC കുട്ടികൾക്ക് മെരിറ്റ് അവാർഡും മുതിർന്ന പൗരന്മാരെ മെമൊൻ്റെയും നൽകി ആദരിച്ചു. തുടർന്ന് സമാജം കുട്ടികളുടേയും മുതിർന്നവരുടേയും പൻവേൽ സാന്ദ്രാലയയുടെ കരോക്കെ ഗാനമേളയും നൃത്ത പരിപാടിയും ഉണ്ടായിരുന്നു. പരിപാടിക്കു ശേഷം വിഭവ സമൃദമായ സദ്യയും ഉണ്ടായിരുന്നു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക





