പാർട്ടി സംസ്ഥാന സമ്മേളനത്തിന്‍റെ പ്രചാരണ വിഡിയോ ആർട്ടിഫിഷ്യല്‍ ഇന്‍റലിജൻസിന്‍റെ (എ.ഐ) സഹായത്തോടെ തയാറാക്കി സി.പി.എം.സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എ.ഐയെ വിമർശിച്ച്‌ ദിവസങ്ങള്‍ മാത്രം പിന്നിടുമ്ബോഴാണ് ഇ.കെ നായനാർ സംസാരിക്കുന്ന രീതിയില്‍ വിഡിയോ പുറത്തിറക്കിയത്.

ആദ്യം സോഷ്യലിസത്തിലേക്കുള്ള വളർച്ചയാണെന്നു പറഞ്ഞ എം.വി. ഗോവിന്ദൻ, പിന്നീട് ഇത് തൊഴില്‍ നഷ്ടത്തിന് കാരണമാകുന്നുവെന്ന വാദവുമായെത്തി.പാർട്ടി കോണ്‍ഗ്രസിനുള്ള കരട് നയരേഖയില്‍ എ.ഐ വിരുദ്ധ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. അതിനിടെയാണ് പ്രചാരണ വിഡിയോ പുറത്തുവരുന്നതെന്നത് ശ്രദ്ധേയമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

”സഖാക്കളെ നൂറു കൊല്ലം കമ്യൂണിസ്റ്റുകാർ അധികാരത്തില്‍ വരില്ലെന്നല്ലേ അവർ പണ്ട് പറഞ്ഞത്. ഞാൻ മുഖ്യമന്ത്രി ആയില്ലേ. വി.എസ് ആയില്ലേ, നമ്മുടെ പിണറായിയും ആയില്ലേ. പിണറായി രണ്ടാമതും മുഖ്യമന്ത്രി ആയില്ലേ. എന്തുകൊണ്ടാണ്? ജനത്തിനു വേണ്ടത് നമ്മളെയാണ്. കർഷക തൊഴിലാളികള്‍ക്ക് പെൻഷൻ കൊടുത്തതാരാ? കോണ്‍ഗ്രസുകാരാ, ബിജെപിക്കാരാ ? നമ്മളാ കൊടുത്തത്. ആര് പാര വച്ചാലും നമ്മള്‍ പോരാടണം. സംസ്ഥാന സമ്മേളനം ഉഷാറാക്കണം. നാട്ടിലെ ജനങ്ങള്‍ എല്ലാം നമ്മോടൊപ്പം നില്‍ക്കും. എല്ലാവരും ചായേന്റെ വെള്ളമൊക്കെ കുടിച്ച്‌ ഉഷാറായേ. ലാല്‍സലാം സഖാക്കളെ” – എന്നാണ് എ.ഐ ഉപയോഗിച്ച്‌ നിർമിച്ച വിഡിയോയില്‍ ഇ.കെ. നായനാർ പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക